ചെന്നൈ • ലഘൂകരിച്ച പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണ പൊതുപരീക്ഷകൾ നടത്തുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പൊതുപരീക്ഷയ്ക്കുള്ള സിലബസ് സംബന്ധിച്ച് ആശയക്കുഴപ്പം ഉയരുന്ന പശ്ചാത്തലത്തിലാണു വിശദീകരണം. ആകെയുള്ള പാഠങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളാണു പരീക്ഷയ്ക്ക് ഉണ്ടാകുക. അതേസമയം മുഴുവൻ പാഠങ്ങളും അധ്യാപകർക്കു പഠിപ്പിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.