ഉയരം കൂടുന്തോറും ചായക്ക് സ്വാദ് കൂടുമെന്ന് പണ്ടൊരു പരസ്യത്തില്‍ പറഞ്ഞ് നമ്മള്‍ കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടിക്ക് മുകളില്‍ ചായസല്‍ക്കാരം നടത്തുന്ന ഒരു കൂട്ടം പര്‍വ്വതാരോഹകരുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.കൊടും തണുപ്പിനെ വക വെക്കാതെ ഒരുമിച്ചിരുന്ന് ചായ കുടിക്കുന്ന ഇവര്‍ ഗിന്നസ് ബുക്കില്‍ വരെ ഇടം പിടിച്ചിട്ടുണ്ട്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തന്നെയാണ് ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വിഡിയോ പങ്കുവെച്ചത്. ‘6496 മീറ്റര്‍/21312 അടിയുള്ള നേപ്പാളിലെ മൗണ്ട് എവറ
സ്റ്റ് ക്യാമ്ബ് 2ല്‍ നടന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചായസല്‍ക്കാരം’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പുറത്തുവെച്ചത്. സിയാറ്റില്‍ സ്വദേശികളായ ആന്‍ഡ്രൂ ഹ്യൂസും അദ്ദേഹത്തിന്റെ ക്ലൈബിങ് സംഘവുമാണ് സല്‍ക്കാരം സംഘടിപ്പിച്ചത്.
വിഡിയോ കാണാം