Home Featured ചെന്നൈ:ശബരിമല തീര്‍ത്ഥാടനത്തിന് സ്വകാര്യ ട്രെയിന്‍ സര്‍വീസ്

ചെന്നൈ:ശബരിമല തീര്‍ത്ഥാടനത്തിന് സ്വകാര്യ ട്രെയിന്‍ സര്‍വീസ്

by jameema shabeer

ചെന്നൈ: ശബരിമല തീര്‍ത്ഥാടനത്തിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായ ഭാരത് ഗൗരവ് ട്രെയിന്‍ സ്വകാര്യ സര്‍വീസ് ആരംഭിക്കുന്നു.
ഓഗസ്റ്റ് 18നും സെപ്തംബര്‍ 17നും ഒക്ടോബര്‍ 20നും നവംബര്‍ 17നും ഡിസംബര്‍ ഒന്നിനും 15നും സര്‍വീസ് നടത്തുമെന്ന് ഭാരത് ഗൗരവ് സ്വകാര്യ തീവണ്ടികള്‍ ഓടിക്കുന്ന സൗത്ത് സ്റ്റാര്‍ റെയിലിന്റെ പ്രോജക്‌ട് ഓഫീസര്‍ എസ്. രവിശങ്കര്‍ വ്യക്തമാക്കി.

അതേസമയം, റെയില്‍വേയുടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച്‌ ഓടിക്കുന്ന ഭാരത് ഗൗരവ് തീവണ്ടിയുടെ നിരക്ക് തല്‍ക്കാല്‍ ടിക്കറ്റിനെക്കാളും 20 ശതമാനം കൂടുതലായിരിക്കും. ചെന്നൈ-ചിങ്ങവനം റൂട്ടിലാണ് സര്‍വീസ് ഉണ്ടായിരിക്കുക. ലോക്കോ പൈലറ്റും ഗാര്‍ഡും റെയില്‍വേയുടേത് തന്നെയാകും.

ശബരിമല കൂടാതെ, വാരണാസി, അയോദ്ധ്യ, പ്രയാഗ് രാജ് തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും ഭാരത് ഗൗരവ് ഓഗസ്റ്റില്‍ സര്‍വീസ് നടത്തും. കര്‍ണാടക സര്‍ക്കാര്‍ ഇതിനായി പ്രത്യേകം സബ്സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp