ചെന്നൈ • വേളാങ്കണ്ണി തിരുനാളിനു കൊടിയേറിയതോടെ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള വിശ്വാസികൾ ദേവാലയത്തിലെത്തിത്തുടങ്ങി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൂടാതെ സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും തിരുനാൾ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്നുണ്ട്.
മലയാളികൾക്കായി പ്രത്യേക സഹായകേന്ദ്രം അട പള്ളിക്കു സമീപം തുറന്നു.
ദിവസവും രാവിലെ 9നു മോണിങ് സ്റ്റാർ ദേവാലയത്തിൽ മലയാളത്തിൽ കുർബാനയുണ്ട്. സെപ്റ്റംബർ 5നു വൈകിട്ട് മലയാളത്തിൽ കരിസ്മാറ്റിക് യോഗമുണ്ടാകും. വിശുദ്ധ രൂപങ്ങൾ വഹിച്ചു കൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം സെപ്റ്റംബർ 7നു നടക്കും. 8നു കൊടിയിറക്കത്തോടെ തിരുനാളിനു സമാപനമാകും. സമാപന ദിവസത്തെ തിരുനാൾ കുർബാനയ്ക്കു തഞ്ചാവൂർ ബി ഡോ.എം.ദേവദാസ് ആബ്രോസ് മുഖ്യകാർമികനാകും. തിരുനാൾ ചടങ്ങുകൾ http:// vailankannishrine.tv വെബ്സൈറ്റ് ലൂടെ തൽസമയം കാണാം.
വേളാങ്കണ്ണി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ 11 വരെ തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ പ്രത്യേക ബസുകൾ സർവീസ് നടത്തുന്നുണ്ട്. സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ (എസ്ഇടിസി) ചെന്നൈ, ബെംഗളൂരു, തൂത്തുക്കുടി, കന്യാകുമാരി, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്നു വേളാങ്കണ്ണി സർവീസ് നടത്തും. മലയാളികൾക്കു നാഗർകോവിൽ, കന്യാകുമാരി സർവീസുകൾ ഉപയോഗപ്പെടുത്താനാകും. വിവരങ്ങൾക്കും ബുക്കിങ്ങിനും എസ്ഇടിസി വെബ്സൈറ്റ് ഉപയോഗിക്കാം. നാഗപട്ടണം – കോയമ്പത്തൂർ ഗുണ്ടൽപ്പെട്ട് ദേശീയപാതയിൽ പലയിടത്തും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ റോഡ് മാർഗമുള്ള യാത്ര വൈകാനിടയുണ്ട്.
സ്പെഷ്യൽ ട്രെയിൻ സർവീസ്ട്രെയിൻ നമ്പർ: 06012 തിരുവനന്തപുരം സെൻട്രൽ – വേളാങ്കണ്ണി – തിരുവനന്തപുരം സെൻട്രൽ വിക്ലി ഫെസ്റ്റിവൽ സ്പെഷൽ ഫെയർ സർവീസ് സെപ്റ്റംബർ 7 വരെ എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് 3.25നു തിരുവനന്തപുരത്തു നിന്നു പുറപ്പെടും. അടുത്ത ദിവസം പുലർച്ചെ 4നു വേളാങ്കണ്ണിയിലെത്തും. മടക്ക് സർവീസ് (നമ്പർ 06011) രാത്രി 11.50നു പു റപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് ഒന്നിനു തിരുവനന്തപുരത്തെത്തും. നാഗർകോവിൽ വഴിയാണ് സർവീസ്. ബാലരാമപുരം, നെയ്യാ റ്റിൻകര, പാറശാല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ട്രെയിൻ നമ്പർ: 06039 എറണാകുളം ജം – വേളാങ്കണ്ണി വീക്ക്ലി ഫെസ്റ്റിവൽ സ്പെഷൽ ഫെയർ സർവീസ് സെപ്റ്റംബർ 5 വരെ എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 2.30ന് എറണാകുളത്തു നിന്നു പുറപ്പെടും. പിറ്റേന്നു രാവിലെ 8.15നു വേളാങ്കണ്ണിയിലെത്തും. മടക്ക സർവീസ് (നമ്പർ 06040) വൈകിട്ട് 5.30നു പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12ന് എറ ണാകുളത്തെത്തും. കേരളത്തിൽ കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ട്രെയിൻ നമ്പർ: 06035 എറണാ കുളം ജം- വേളാങ്കണ്ണി വീക്ക്ലി ഫെസ്റ്റിവൽ സ്പെഷൽ ഫെയർ സർവീസ് സെപ്റ്റംബർ 5 വരെ എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 12.35ന് എറണാകുളത്തു നിന്നു പുറപ്പെടും. പിറ്റേന്നു പുലർച്ചെ 5.45നു വേളാങ്കണ്ണിയിലെത്തും. മടക്ക സർവീസ് (നമ്പർ 06036) വൈകിട്ട് 7.20നു പുറപ്പെട്ട് അടു ത്ത ദിവസം ഉച്ചയ്ക്ക് 12ന് എറണാകുളത്തെത്തും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങ ടൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.