Home Featured ശബരിമല സീസണിൽ ചെന്നൈ എഗ്മോർ-തിരുനെൽവേലി റൂട്ടിൽ സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ സർവീസ്

ശബരിമല സീസണിൽ ചെന്നൈ എഗ്മോർ-തിരുനെൽവേലി റൂട്ടിൽ സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ സർവീസ്

ചെന്നൈ: ശബരിമല സീസണിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പ്രതിവാര വന്ദേഭാരത് ട്രെയിൻ സർവീസ് അനുവദിച്ചു. ചെന്നൈ എഗ്മോറിനും തിരുനെൽവേലിക്കും ഇടയിലാകും പ്രത്യേക ട്രെയിൻ സർവീസ് നടത്തുക. ദക്ഷിണ റെയിൽവേ അറിയിച്ചതാണ് ഇക്കാര്യം.ചെന്നൈ എഗ്മോറിൽനിന്ന് തിരുനെൽവേലിയിലേക്കുള്ള സർവീസ് നവംബർ 16, 23, 30, ഡിസംബർ ഏഴ്, 14, 21, 28 ദിവസങ്ങളിലായിരിക്കും.

വ്യാഴാഴ്ചകളിലാണ് സർവീസ്. ചെന്നൈ എഗ്മോറിൽനിന്ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 2.15ന് തിരുനെൽവേലിയിൽ എത്തും.തിരുനെൽവേലിയിൽനിന്ന് ചെന്നൈ എഗ്മോറിലേക്കുള്ള ട്രെയിൻ ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് പുറപ്പെട്ട് രാത്രി 11.15ന് ചെന്നൈ എഗ്മോറിലെത്തും. ഈ സർവീസിനായി എട്ട് കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനാണ് അനുവദിച്ചിട്ടുള്ളത്.

You may also like

error: Content is protected !!
Join Our Whatsapp