Home covid19 ചെന്നൈയില്‍ ഇന്ന് മമത-സ്റ്റാലിന്‍ കൂടിക്കാഴ്ച

ചെന്നൈയില്‍ ഇന്ന് മമത-സ്റ്റാലിന്‍ കൂടിക്കാഴ്ച

ചെന്നൈ: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനും ബുധനാഴ്ച ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തിയേക്കും. പശ്ചിമബംഗാളിന്‍റെ ചുമതല വഹിക്കുന്ന ഗവര്‍ണര്‍ എല്‍. ഗണേശന്‍റെ ജ്യേഷ്ഠന്‍റെ 80ാമത് ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് മമത ബാനര്‍ജി ചെന്നൈയിലെത്തുന്നത്. വ്യാഴാഴ്ചയാണ് ചടങ്ങ്.ബുധനാഴ്ച വൈകീട്ട് എത്തുന്ന മമത ബാനര്‍ജി തമിഴ്നാട് മുഖ്യമന്ത്രിയുടെ ക്യാമ്ബ്ഹൗസില്‍വെച്ചായിരിക്കും സ്റ്റാലിനെ കാണുക.

തമിഴ്നാട്ടിലെ മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കളെയും മമത കാണുമെന്നാണ് സൂചന. രാത്രി മമത ചെന്നൈയില്‍ തങ്ങും.2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ ശക്തമായ മുന്നണി രൂപവത്കരിക്കണമെന്ന നിലപാടാണ് ഇരു നേതാക്കള്‍ക്കുമുള്ളത്.

You may also like

error: Content is protected !!
Join Our Whatsapp