ചെന്നൈ:തന്റെ കൃത്യമായ ആരോഗ്യ പരിപാലന രീതികൾ കാരണം താനും മകൻ ഉദയനിധിയും സഹോദരന്മാരാണോ എന്ന് പലരും ചോദിക്കാറുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.വിദേശ സന്ദർശനങ്ങളിലാണ് ഇത്തരം ചോദ്യങ്ങളെ നേരിടേണ്ടി വരുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി ശരിയായി വ്യായാമം ചെയ്യൻ താൻ സമയം കണ്ടെത്തുന്നതു കൊണ്ടാണ് ശരീരം നന്നായി പരിപാലിക്കാൻ കഴിയുന്നതെന്ന് വിശദീകരിച്ചു.
സമയം ചെന്നൈ കോർപറേ ഷൻ സംഘടിപ്പിച്ച “ഹാപ്പി സ്ട്രീറ്റ് പദ്ധതിയിൽ പങ്കെടുക്കുകയായിരുന്നു സ്റ്റാലിൻ.ചെന്നൈ ദിനാഘോഷത്തോട് അനുബന്ധിച്ച് ബസന്റ് നഗർ എലിയട്ട്സ് ബീച്ച് സന്ദർശിച്ച സ്റ്റാലിൻ കുട്ടികൾക്കൊപ്പം ബാസ്കറ്റ് ബോളും ബാഡ്മിന്റനും കളിക്കാൻ സമയം കണ്ടെത്തുകയും ചെയ്തു.