ചെന്നൈ • മേക്കദാട്ടു അണക്കെട്ട് പദ്ധതി അനുവദിക്കില്ലെന്ന് വീണ്ടും ആവർത്തിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കാവേരി നദിയിൽ തമിഴ്നാടിന്റെ ഉടമസ്ഥാവകാശം ഇല്ലാതാക്കാനും ജലനിരപ്പ് കുറയ്ക്കാനും കർണാടക സർക്കാർ നിരന്തരം പല നടപടികളും സ്വീകരിക്കുന്നുണ്ട്. ഇതിനെതിരെയുള്ള നിയമപോരാട്ടം തമിഴ്നാട് തുടരുകയാണ്.
എന്നാൽ, മേക്കദാട്ടു അണക്കെട്ട് വിഷയം യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കാവേരി വാട്ടർ മാനേജ്മെന്റ് കമ്മിഷൻ ചെയർമാൻ എസ്.കെ.ഹൽദർ പറഞ്ഞത് അംഗീകരിക്കാനാകില്ല. ഇതു സംബന്ധിച്ചുള്ള ആശങ്ക കേന്ദ്ര സർക്കാരിനെ നേരിട്ട് അറിയിക്കാൻ തമിഴ്നാടിന്റെ പ്രതിനിധി സംഘം ഡൽഹിയിലേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു.