Home Featured ഒഴിഞ്ഞ വയറുമായിട്ടാണ് കുട്ടികള്‍ സ്‌കൂളിലെത്തുന്നത്’, പരിഹാരമായി പ്രഭാതഭക്ഷണം പ്രഖ്യാപിച്ച്‌ സ്റ്റാലിന്‍

ഒഴിഞ്ഞ വയറുമായിട്ടാണ് കുട്ടികള്‍ സ്‌കൂളിലെത്തുന്നത്’, പരിഹാരമായി പ്രഭാതഭക്ഷണം പ്രഖ്യാപിച്ച്‌ സ്റ്റാലിന്‍

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i 
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളില്‍ പ്രഭാതഭക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. അധികാരത്തിലെത്തി ഒരുവര്‍ഷം പൂര്‍ത്തിയായ ശനിയാഴ്ച നിയമസഭയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

പതിവായി കുട്ടികള്‍ ഭക്ഷണം കഴിക്കാതെ ഒഴിഞ്ഞ വയറുമായി സ്കൂളുകളില്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് സ്റ്റാലിന്‍ ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടത്. ആദ്യഘട്ടത്തില്‍ ചില കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും വിദൂരഗ്രാമങ്ങളിലും പദ്ധതി തുടങ്ങുമെന്നും, പ്രവൃത്തിദിവസങ്ങളില്‍ രാവിലെ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കുട്ടികള്‍ക്കു നല്‍കണമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

അതേസമയം, ജനകീയ പദ്ധതികള്‍ കൊണ്ട് തമിഴ്നാടിനെ വളര്‍ത്തിയ മറ്റൊരു നേതാവ് ചരിത്രത്തില്‍ പോലുമില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

You may also like

error: Content is protected !!
Join Our Whatsapp