തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: ഗവര്‍ണര്‍ ആര്.എന്‍.രവി ഒരു പോസ്റ്റ്മാന് മാത്രമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബില്ലിന് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നീറ്റിനെതിരെ ഡി.എം.കെ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീറ്റ് വിരുദ്ധ ബില്‍ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ തയാറാകുന്നില്ലെന്ന് സ്റ്റാലിന് ആരോപിച്ചു. “ബില്ലില്‍ ഗവര്‍ണറുടെ അനുമതി ചോദിക്കുന്നില്ല. അതിന് അദ്ദേഹത്തിന് അധികാരമില്ല. ബില്‍ രാഷ്ട്രപതിക്ക് അയക്കണമെന്ന് താന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു. അദ്ദേഹം പോസ്റ്റ്മാന്റെ ജോലി ചെയ്യേണ്ടതുണ്ട്”- സ്റ്റാലിന് പറഞ്ഞു.
എട്ട് കോടി ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭ പാസാക്കിയ ബില്‍ ഒരു നോമിനേറ്റഡ് ഗവര്‍ണര്‍ തിരിച്ചയക്കുകയാണ്. ഈ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന് എങ്ങനെ നമുക്ക് അവകാശപ്പെടാന്‍ സാധിക്കും. നിയമസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിക്ക് അയക്കാന്‍ വിസമ്മതിക്കുന്നത് ഗവര്‍ണറുടെ നിലപാടിന് യോചിച്ചതല്ലെന്നും സ്റ്റാലിന് വ്യക്തമാക്കി.
തമിഴ്നാട്ടിലെ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് ഒഴിവാക്കി കൊണ്ട് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ ആര്.എന്‍ രവി തിരിച്ചയച്ചതിനെ തുടര്‍ന്ന് ഫൊബ്രുവരിയില് സഭ വീണ്ടും ബില്ലിന് അംഗീകാരം നല്‍കുകയായിരുന്നു.