Home Featured രാഹുല്‍ ഗാന്ധിക്കെതിരായ ഇ.ഡി നടപടി രാഷ്ട്രീയ പകപോക്കലെന്ന് സ്റ്റാലിന്‍

രാഹുല്‍ ഗാന്ധിക്കെതിരായ ഇ.ഡി നടപടി രാഷ്ട്രീയ പകപോക്കലെന്ന് സ്റ്റാലിന്‍

by jameema shabeer

ചെന്നൈ: കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ലക്ഷ്യമിട്ടുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടിയെ വിമര്‍ശിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍. ഇ.ഡി നടപടി ബി.ജെ.പി സര്‍ക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇ.ഡിയെ ഉപയോഗിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് അതിരുകടന്ന രാഷ്ട്രീയ പകപോക്കലാണ്. സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഉത്തരമില്ലാത്തതിനാലാണ് ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിച്ച്‌ വിഷയത്തെ വഴിതിരിച്ച്‌ വിടുന്നത്. ഇ.ഡിയെ ഉപയോഗിച്ച്‌ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നതിന് പകരം രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യയുടെ സാമ്ബത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ ഇ.ഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ ബുധനാഴ്ചയും തുടരും. നിലവില്‍ കോവിഡ് ബാധിതയായി ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ജൂണ്‍ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ.ഡി അറിയിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp