Home മുട്ടൊപ്പം വെള്ളത്തില്‍ ഇറങ്ങി നടന്ന്, ഭക്ഷണം വിതരണം ചെയ്ത് സ്റ്റാലിന്‍

മുട്ടൊപ്പം വെള്ളത്തില്‍ ഇറങ്ങി നടന്ന്, ഭക്ഷണം വിതരണം ചെയ്ത് സ്റ്റാലിന്‍

by admin

മഴക്കെടുതി തുടരുന്ന തമിഴ്‌നാട്ടില്‍ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ നേരിട്ടെത്തി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.എഗ്മോര്‍, ഡൗടോണ്‍, കെഎന്‍ ഗാര്‍ഡന്‍, പാടലം, പാഡി ബ്രിഡ്ജ്, ബാബ നഗര്‍, ജികെഎം കോളനി, ജവഹര്‍ നഗര്‍, പേപ്പര്‍ മില്‍ റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ സ്റ്റാലിന്‍ സന്ദര്‍ശിച്ചു.പലയിടത്തും മുട്ടൊപ്പം വെള്ളത്തിലാണ് സ്റ്റാലിന്‍ ഇറങ്ങി നടന്നത്. ഒരിടത്ത് ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവിതരണത്തിനും നേതൃത്വം നല്‍കി. മഴക്കോട്ടിട്ടായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മഴയുടെ പശ്ചാത്തലത്തില്‍ രണ്ടു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

Leave a Comment

error: Content is protected !!
Join Our Whatsapp