തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: 2021 മെയ് ഏഴിന് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറി ഒരു വര്‍ഷം തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന് എന്ന എം കെ സ്റ്റാലിന് എത്തിനില്‍ക്കുന്നത് ജനപ്രിയനായ നേതാവ് എന്ന ലേബലിലാണ്.
‘അണ്ണാവുടെ പുള്ളൈ’ എന്ന വിശേഷണത്തില്‍ നിന്നും തമിഴ് ജനങ്ങളുടെ ഏറ്റവും പ്രിയങ്കരനായ മുഖ്യമന്ത്രിയായി ഉയര്‍ന്നതിന് പിന്നില്‍ അദ്ദേഹത്തിന്റെ നേതൃപാടവവും ശക്തമായ നിലപാടുകളുമാണ്. ഇപ്പോഴിതാ ദേശീയ രാഷ്ട്രീയത്തില്‍ വേരുകള്‍ ശക്തമാക്കാനും അഖിലേന്ത്യാ തലത്തില്‍ ബി ജെ പിയ്ക്ക് എതിരെ മുന്നണി രൂപീകരിക്കാനുമുള്ള ഭാഗമായി രാജ്യതലസ്ഥാനത്ത് ഡി എം കെയുടെ ഓഫീസ് നാളെ മുഖ്യമന്ത്രി സ്റ്റാലിന് ഉദ്ഘാടനം ചെയ്യുകയാണ്.
ദേശീയ രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമാണ് ഡി എം കെ എന്നതിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ ഓഫീസ് തുറക്കുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കയച്ച കത്തില്‍ സ്റ്റാലിന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും കാവി പുതപ്പിച്ച് ബി ജെ പി കരുത്തു തെളിയിച്ചിരുന്നു. ദേശീയ തലത്തില്‍ ബി ജെ പിയ്ക്ക് ബദല്‍ ഉണ്ടാക്കുകയെന്നതാണ് ഡല്‍ഹിയില്‍ ഓഫീസ് തുറക്കുന്നതിലൂടെ സ്റ്റാലിന് ലക്ഷ്യമിടുന്നത്.