തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ • തേനി ജില്ലയിലെ പൊട്ടിപ്പുറത്തെ കണികാ പരീക്ഷണ കേന്ദ്രം
(ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്സർവേറ്ററി ഐഎൻഒ) പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. പശ്ചിമ ഘട്ടത്തിന്റെയും വന്യജീവി ആവാസ വ്യവസ്ഥയുടെയും നി ലനിൽപിനു തുരങ്കം വയ്ക്കുന്ന പദ്ധതിയാണിതെന്നും കണികാ പരീക്ഷണത്തിന്റെ ഭാഗമായി നിർമിക്കുന്ന തുരങ്കത്തിന്റെ ഒരറ്റം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയിലാണ് അവസാനിക്കുന്നതെന്നും സ്റ്റാലിൻ കത്തിൽ ചുണ്ടിക്കാട്ടി.
പശ്ചിമഘട്ട സംരക്ഷണം പരമപ്രധാനമാണെന്നു തമിഴ്നാട് സർക്കാർ നേരത്തേ തന്നെ സുപ്രീം കോടതിയെ അറിയിച്ചിരു ന്നു. പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിക്കണം. ഇക്കാര്യത്തിൽ അധികൃതർക്ക് ഉചിതമായ ഉത്തരവുകൾ നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.