ചെന്നൈ: തമിഴ്നാട്ടില്‍ ജാതി വിളിച്ച് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ കേസെടുത്തു.ദിണ്ടിഗല്‍ ചിന്നലപ്പട്ടിയിലെ എയിഡഡ് സ്കൂളിലെ ഒമ്ബതാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികളാണ് ശുചിമുറിയില്‍ ഫിനോയില്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനിലയില്‍ കണ്ടെത്തിയ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അധ്യാപകര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത് എന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചിന്നലപ്പട്ടി പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. അധ്യാപകര്‍ ശകാരിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്ന് കുട്ടികള്‍ പരാതി പറഞ്ഞിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. അധ്യാപികയ്ക്കെതിരെ എസ്സിഎസ്ടി നിമയപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
ദിണ്ടിഗല്‍ ജില്ലാ പൊലീസ് മേധാവിയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും തഹസീല്‍ദാറും അടക്കമുള്ളവര്‍ സ്ഥലത്തെത്തി രേഖാമൂലം പരാതി നല്കിയാല് നടപടിയുണ്ടാകുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്. വകുപ്പുതല അന്വേഷണമുണ്ടാകുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറും കേസെടുക്കുമെന്ന് പൊലീസും പറഞ്ഞു.
കാറ്റാടി യന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ മക്കളുമായി പിതാവ് രണ്ട് മണിക്കൂര്‍ ടവറിന് മുകളില്‍
നെടുങ്കണ്ടം: കാറ്റാടി യന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് അണക്കരമെട്ടില്‍ ഗൃഹനാഥന് രണ്ട് മക്കളുമായി കാറ്റാടി യന്ത്രത്തിന് മുകളില്‍ കയറി ഇരുന്നത് രണ്ട് മണിക്കൂര്‍.അണക്കരമെട്ട് സ്വദേശി പാറവിളയില്‍ മണിക്കുട്ടനാണ് പത്തും എട്ടും വയസ്സുള്ള രണ്ടു മക്കളെയുംകൊണ്ട് അണക്കരമെട്ടിലെ കാറ്റാടി ടവറില്‍ കയറിയത്.വീടിന് സമീപത്തെ കാറ്റാടി യന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ മുകളില്‍ കയറിയത്.
കാറ്റാടിയന്ത്രം സ്ഥാപിച്ചതോടെ വീട്ടില്‍ താമസിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തണമെന്നുമായിരുന്നു ആവശ്യം. കാറ്റാടിയന്ത്രം പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഈ ആവശ്യം ഉന്നയിച്ച് പല പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് ടവറിന് മുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയത്.ഇവരുടെ വീടിന്റെ 25 മീറ്റര്‍ അകലെയാണ് സ്വകാര്യ കമ്ബനിയുടെ കാറ്റാടിയന്ത്രം.
നെടുങ്കണ്ടം പൊലീസും അഗ്നിരക്ഷ സേനയും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ആരെങ്കിലും മുകളിലേക്ക് കയറിയാല്‍ കുട്ടികളുമായി ചാടുമെന്ന് വിളിച്ചുപറഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു.കമ്ബനിക്കാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം കമ്ബനി അധികൃതര്‍ കാറ്റാടി യന്ത്രം ഓഫ് ചെയ്ത ശേഷമാണ് ഇയാള്‍ മക്കളുമായി താഴെ ഇറങ്ങിയത്