Home Featured പഠന സമ്മർദം; പ്ലസ്റ്റു വിദ്യാർഥിനി ജീവനൊടുക്കി

പഠന സമ്മർദം; പ്ലസ്റ്റു വിദ്യാർഥിനി ജീവനൊടുക്കി

ചെന്നൈ • സിവിൽ സർവീസ്നേടണമെന്ന നിരന്തര സമ്മർദത്തെ തുടർന്ന് തമിഴ്നാട്ടിൽ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കി. കടലൂർ വിരുദാചലത്താണു സംഭവം. പഠിക്കാനുള്ള സമ്മർദം താങ്ങാനാകുന്നില്ലെന്നും പഠിക്കാത്തതിന്റെ പേരിൽ അമ്മ ശകാരിച്ചെന്നുമുള്ള വിവരങ്ങളടങ്ങിയ 4 പേജുള്ള കത്തു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നാമത്തെ സംഭവമാണിത്.

2 കുട്ടികളെ സ്കൂൾ ഹോസ്റ്റലുകളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിൽ ക്രൈം ബ്രാഞ്ച് സിഐഡി വിഭാഗം അന്വേഷണം തുടരുകയാണ്. കള്ളക്കുറിച്ചി ചിന്നസേലത്ത് വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ടു വ്യാപക അകമം ഉണ്ടായിരുന്നു.

തിരുവള്ളൂരിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട പ്ലസ്ടു വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുകൾക്കു കൈമാറി. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ നേരത്തേ വിസമ്മതിച്ചിരുന്നു.

പോസിറ്റീവ് ചിന്ത വേണം

ആത്മഹത്യ പ്രവണതയിൽ നിന്നു കുട്ടികൾ പിൻവലിയണമെന്നും മനസ്സിൽ പോസിറ്റീവ് ചിന്തകൾ വളർത്തണമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ സർക്കാർ നിശബ്ദ കാഴ്ചക്കാരായിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp