Home Featured ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടി, 30 അടി താഴ്ചയിലേയ്ക്ക് വീണു; വെട്രിമാരന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം! ഒരു മരണം

ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടി, 30 അടി താഴ്ചയിലേയ്ക്ക് വീണു; വെട്രിമാരന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം! ഒരു മരണം

by jameema shabeer

ചെന്നൈ: വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ ഒരു മരണം. ചെന്നൈയ്ക്ക് സമീപം കേളമ്പാക്കത്ത് നടന്ന സംഭവത്തിൽ സംഘട്ടന സംവിധാന സംഘത്തിലെ സുരേഷാണ് മരണപ്പെട്ടത്. 49 വയസായിരുന്നു.ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടിയതിയതിന് പിന്നാലെ സുരേഷ് 30 അടി ഉയരത്തിൽനിന്ന് വീഴുകയായിരുന്നു. അപകടത്തിൽ സുരേഷിന്റെ കഴുത്ത് ഒടിഞ്ഞു. ഉടനടി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു. തീവണ്ടി അപകടദൃശ്യം ചിത്രീകരിക്കുന്നതിന് ഇടയിലാണ് അപകടം നടന്നത്.

You may also like

error: Content is protected !!
Join Our Whatsapp