തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : താംബരം – എറണാകുളം റൂട്ടിൽ വേനൽക്കാല സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്താ നൊരുങ്ങി ദക്ഷിണ റെയിൽവേ. ആഴ്ചയിലൊരിക്കലുള്ള സർവീ സ് 22ന് ആരംഭിക്കും.
താംബരത്തു നിന്ന് വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 3നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 5ന് എറണാകുളത്തെത്തും. ഞായറാഴ്ചകളിലാണു തിരിച്ചുള്ള സർവീസ്. രാത്രി 10.55ന് എറണാകുളത്തു നിന്നു പുറപ്പെട്ട് പിന്നേറ്റ് ഉച്ചയ്ക്ക് 12.15നു താംബരത്തെത്തും.ചെന്നൈ എഗ്മാർ, പെരമ്പൂർ, ആർക്കോണം, കാട്പാടി, ജോലാർപെട്ട്, സേലം, ഈറോഡ്, തി രുപ്പൂർ, പോത്തന്നൂർ, പാലക്കാട്,തൃശൂർ, ആലുവ എന്നിവിടങ്ങ ളിൽ സ്റ്റോപ്പുണ്ട്.
റിസർവേഷൻ ആരംഭിച്ചു.
നമ്പർ 06019 – താംബരം – എറണാകുളം സർവീസ് നടത്തുന്ന തീയതികൾ – ഏപ്രിൽ 22, 29, മേയ് 6, 13, 20, 27, ജൂൺ 3, 10, 17, 24
• നമ്പർ 06020 – എറണാകുളം ജം – താംബരം സർവീസ് നടത്തുന്ന തീയതികൾ – ഏപ്രിൽ 24, മേയ് 1, 8, 15, 22, 29 ജൂൺ 5, 12, 19, 26