Home Featured കണ്ണൂർ-പുതുച്ചേരി ഇനി സ്വിഫ്റ്റ് യാത്ര

കണ്ണൂർ-പുതുച്ചേരി ഇനി സ്വിഫ്റ്റ് യാത്ര

ചെന്നൈ:കണ്ണൂരിൽ നിന്നു പുതുച്ചേരിയിലേക്ക്‌ കെസ്ആർടിസി സ്വിഫ്റ്റ് സർവീസ് ആരംഭിക്കുന്നു. ആദ്യ സർവീസിന്റെ ഉദ്ഘാടനം സെപ്റ്റംബർ 3ന് ഉച്ചയ്ക്ക് 2ന് കേരള ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിക്കും. എസി സീറ്റർ ബസ് ആണു സർവീസ് നടത്തുക.

സേലം, നെയ്വേലി, കടലൂർ വഴിയാണു ബസ് പുതുച്ചേരിയിലെത്തുക. ബസ് സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി കേരള സമാജം കെഎസ്ആർടിസി എംഡിക്കു കത്തയച്ചിരുന്നു. സമാജത്തിന്റെ അഭ്യർഥന മാനിച്ച് സർവീസ് അനുവദിച്ചതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആന്റണി രാജു എന്നിവർക്ക് സമാജം നന്ദി അറിയിച്ചു.

ചെന്നൈ – ബംഗളൂരു ട്രെയിൻ സർവിസ് “മിന്നിക്കാൻ പദ്ധതി

ബെംഗളൂരു:ചെന്നൈ -ബംഗളുരുരു റെയിൽ പാതയുടെ വേഗം കൂട്ടാൻ പദ്ധതിയുമായി ദക്ഷിണ പശ്ചിമ റെയിൽവേ. നിലവിൽ 359 കിലോമീറ്റർ പാത പിന്നിടാൻ ശരാശരി 6 മണിക്കൂറോളം സമയം ട്രെയിനുകൾ എടുക്കുന്നുണ്ട്. ഇതു 5 മണിക്കൂറായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 110 കിലോമീറ്റർ എന്നതിൽ നിന്ന് 160 ആക്കി ഉയർത്തും. ഇതിനായി വിശദ പദ്ധതി രേഖ തയാറാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ ചീ ഫ് പിആർഒ അനീഷ് ഹെഡ്ജെ പറഞ്ഞു. കൂടാതെ സമയനഷ്ടം പരിഹരിക്കാൻ ഓട്ടമാറ്റിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our Whatsapp