Home Featured താബരം-ചെങ്കൽപെട്ട് മൂന്നാം പാത തുറന്നു;ഇനി ചെന്നൈ നഗര യാത്രക്ലേശം മാറിയേക്കും

താബരം-ചെങ്കൽപെട്ട് മൂന്നാം പാത തുറന്നു;ഇനി ചെന്നൈ നഗര യാത്രക്ലേശം മാറിയേക്കും

by admin
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ • നഗരവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി മാറുമെന്നു പ്രതീക്ഷിക്കുന്ന
താബരം ചെങ്കൽ പെട്ട് മൂന്നാം റെയിൽപാത യാഥാർഥ്യമായി. 30 കിലോമീറ്റർ ദൈർഘ്യമുള്ള താം
ബരം മുതൽ ചെങ്കൽപെട്ട് പാത ഗതാഗതത്തിനു തുറന്നു കൊടുത്തതായി ദക്ഷിണ റെയിൽവേ അറിയിച്ചു. അവസാന പരീക്ഷണയോട്ടം ഇന്നലെയായിരുന്നു.

കാത്തിരിപ്പിന് വിരാമം

ബീച്ച് മുതൽ ചെങ്കൽ പെട്ട് വരെ യാത്ര ചെയ്യുന്നവരുടെ താ ബരത്തിനു ശേഷമുള്ള കാത്തിരിപ്പിനും ഇതോടെ വിരാമമാവും.20 മിനിട്ട് എങ്കിലും ലാഭം; കൂടുതൽ സർവീസുകൾക്ക് സാധ്യത

മൂന്നാം പാത നിർമാണം പൂർ ത്തിയാവാത്തതിനാൽ തെക്കൻ ജില്ലകളിലേക്കുള്ള ദീർഘദൂര ട്രെയിനുകൾ കടന്നു പോകുന്നതിനായി സബർബൻ ട്രെയിനു കൾ ഏറെ നേരം പിടിച്ചിടാറുണ്ടാ യിരുന്നു. പാത യാഥാർഥ്യമായ തോടെ കുറഞ്ഞത് 20 മിനിട്ടെങ്കിലും ലാഭിക്കാമെന്നാണു പ്രതീക്ഷ .

ഗുഡുവാഞ്ചേരി, പെരുങ്കള ത്തൂർ, സിംഗപെരുമാൾ കോവിൽ തുടങ്ങിയ സ്ഥലങ്ങളിലാണു പ്രധാനമായും സബർബൻ പിടി ച്ചിടാറുള്ളത്. ഇതുമൂലം യാത്ര സമയം വലിയ തോതിലാണ് അപഹ രിക്കപ്പെട്ടിരുന്നത്. വണ്ടല്ലൂർ, ഗുഡുവാഞ്ചേരി അടക്കം നഗരത്തി നു പുറത്തുള്ള പ്രദേശങ്ങളിൽ ഒട്ടേറെ മലയാളികൾ താമസിക്കു ന്നുണ്ട്. സെൻട്രൽ, സെയ്ദാപെട്ട് ഉൾപ്പെടെ നഗരത്തിലേക്കു ജോലിക്കായും മറ്റും ദിവസേന വരുന്ന മലയാളികൾ ക്കും പാത ഗുണം ചെയ്യും.

മൂന്നാം പാത യാഥാർഥ്യമാവുന്നതോടെ ബീച്ച് ചെങ്കൽ പെട്ട് പാതയിൽ സബർബൻ സർവീസുകൾ കൂടുമെന്ന് പ്രതീക്ഷിക്ക ന്നതായി സ്ഥിരമായി യാത്രചെയ്യുന്ന മലയാളികൾ പറയുന്നു .

തിരക്കുള്ള സമയങ്ങളിൽ സർവീസ് വർധിപ്പിച്ചാൽ കോളജ് വിദ്യാർഥികൾക്കും ജീവനക്കാർക്കും സൗകര്യപ്രദമാവും. ഈ വഴി കടന്നു പോവുന്ന ദീർഘദൂര എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകൾ 30 മുതൽ 50 മിനിറ്റ് വരെയാണു 30 കി.മീ താണ്ടാൻ എടുക്കുന്നത്.സബർബൻ സർവീസുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെ ടുമ്പോഴെല്ലാം അടിസ്ഥാന സൗകര്യമില്ലെന്ന കാരണം ചൂണ്ടിക്കാ ട്ടി നിരസിക്കുകയാണു ചെയ്യാറു ള്ളതെന്ന് യാത്രക്കാർ പറയുന്നു.

You may also like

error: Content is protected !!
Join Our Whatsapp