പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 57 വയസ്സായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.രാവിലെ ‘എതിര്‍നീച്ചല്‍’ എന്ന ടിവി സീരിയലിനു വേണ്ടി ഡബ്ബ് ചെയ്യുകയായിരുന്നു മാരിമുത്തു. രാവിലെ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മധുരയിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍. ഭാഗ്യലക്ഷ്മിയാണ് ഭാര്യ. മകളും മകനുമുണ്ട്.
തിയറ്ററുകളില്‍ വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന തമിഴ് ചിത്രം ജയിലറാണ് മാരിമുത്തു അവസാനമായി അഭിനയിച്ചത്. അന്‍പതിലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.‘അരണ്‍മനൈ കിളി’ (1993), ‘എല്ലാമേ എന്‍ രസത്തന്‍’ (1995) തുടങ്ങിയ ചിത്രങ്ങളില്‍ രാജ്കിരണിനൊപ്പം പ്രവര്‍ത്തിച്ചു. മണിരത്നം, വസന്ത്, സീമാന്‍, എസ്ജെ സൂര്യ തുടങ്ങിയ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാക്കളുമായി സഹകരിച്ച് സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു.
സിലംബരശന്റെ ‘മന്മദന്‍’ എന്ന സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു. 1999-ല്‍ പുറത്തിറങ്ങിയ അജിത്തിന്റെ വാലി എന്ന ചിത്രത്തിലെ സഹകഥാപാത്രത്തിലൂടെയാണ് മാരിമുത്തു തന്റെ കരിയര്‍ ആരംഭിച്ചത്. പ്രസന്നയും ഉദയതാരയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച കണ്ണും കണ്ണും (2008) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.പിന്നീട് യുദ്ധം സെയ് (2011), കൊടി (2016), ഭൈരവ (2017), കടൈക്കുട്ടി സിങ്കം (2018), ശിവരഞ്ജിനിയും ഇന്നും ശിലാ പെങ്ങളും (2021), എന്നിവയുള്‍പ്പെടെ നിരവധി തമിഴ് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.
സനാതനധര്‍മ്മ പരാമര്‍ശം: ഉദയനിധിക്കു പിന്തുണയുമായി കമല്‍ഹാസൻ
ചെന്നെെ> സനാതന ധര്‍മ പരാമര്‍ശ വിവാദത്തില്‍ ഡിഎംകെ നേതാവും തമിഴ് നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്റെ പിന്തുണ. സനാതന ധര്‍മ വിഷയത്തില്‍ കമല്‍ഹാസന്റെ ആദ്യപ്രതികരണം കൂടിയാണിത്. ഉദയനിധി സ്റ്റാലിന് സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന് കമല്‍ഹാസൻ പറഞ്ഞത്.
‘‘നിങ്ങള്‍ അദ്ദേഹത്തിന്റെ വീക്ഷണത്തോട് വിയോജിക്കുന്നുവെങ്കില്‍, അക്രമ ഭീഷണികളോ നിയമപരമായ ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങളോ അവലംബിക്കുന്നതിന് പകരം സനാതനത്തിന്റെ ഗുണം ഉയര്‍ത്തി സംവാദമാകാം. അല്ലാതെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വാക്കുകള്‍ വളച്ചൊടിക്കുകയല്ല വേണ്ടത്. യഥാര്‍ഥ ജനാധിപത്യത്തിന്റെ മുഖമുദ്ര, വിയോജിക്കാനും തുടര്‍ച്ചയായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുമുള്ള പൗരന്മാരുടെ കഴിവാണ്’’എന്നാണ് കമല്‍ഹാസൻ പറഞ്ഞത്.
ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് തമിഴ്നാട് എന്നും വേദിയായിട്ടുണ്ടെന്നും അത് തുടരുമെന്നും കമല്‍ ഹാസൻ പറഞ്ഞു. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വാക്കുകള്‍ വളച്ചൊടിക്കുകയല്ല വേണ്ടത്. യഥാര്‍ഥ ജനാധിപത്യത്തിന്റെ മുഖമുദ്ര, വിയോജിക്കാനും തുടര്‍ച്ചയായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുമുള്ള പൗരന്മാരുടെ കഴിവാണ് എന്നാണ് അദ്ദേഹം എക്സിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.