ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലൂടെ ഒഴുകുന്ന സ്വര്‍ണത്തിന്‍റെ അളവും പിടിച്ചെടുത്ത സ്വര്‍ണത്തിന്‍റെ അളവും ഞെട്ടിക്കുന്നതാണ്.കഴിഞ്ഞ 10 വര്‍ഷത്തിനിടെ 9,66,160 കോടി രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസും റവന്യൂ ഇന്‍റലിജന്‍സും ചേര്‍ന്ന് പിടികൂടിയത്. ഇതൊക്കെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്. സ്വര്‍ണക്കടത്തോ അത് നടക്കുന്നതായി സംശയിക്കുന്നതുമായ കേസുകള്‍ 29,000ത്തിന് മുകളിലാണ്.
അതായത് സ്വര്‍ണക്കടത്ത് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ഇതിന്‍റെ വലിയൊരു ഭാഗം മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവയാണ് ഇക്കാര്യത്തില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍.
2012 ജൂണിനും 2022 ജൂണിനും ഇടയില്‍ 29,506 തവണയാണ് റവന്യൂ വകുപ്പ് രാജ്യത്തുടനീളം സ്വര്‍ണം പിടികൂടിയത്. ഇതില്‍ 1,543 പേര്‍ കഴിഞ്ഞ ആറ് മാസത്തിനിടെ പിടിയിലായി. ധനമന്ത്രാലയം ലോക്സഭയില്‍ സമര്‍പ്പിച്ച രേഖയിലാണ് ഇക്കാര്യം പറയുന്നത്. തമിഴ് നാടാണ് പട്ടികയില്‍ ഒന്നാമത്.