Home കേരള-തമിഴ്നാട് ബസ് സർവീസുകൾക്ക് തമിഴ്നാടിന്റെ അനുമതി; സർവീസുകൾ നാളെ മുതൽ

കേരള-തമിഴ്നാട് ബസ് സർവീസുകൾക്ക് തമിഴ്നാടിന്റെ അനുമതി; സർവീസുകൾ നാളെ മുതൽ

by shifana p

ചെന്നൈ: കേരള-തമിഴ്നാട് പൊതുഗതാഗത സർവീസുകൾക്ക് തമിഴ്നാട് അനുമതി നൽകി. കോവിഡ് സാഹചര്യത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കഴിഞ്ഞ ദിവസം തമിഴ്നാട് സർക്കാർ ഇളവുകൾ നൽകിയിരുന്നു. കേരളത്തിലെ കോവിഡ് നിരക്കിൽ വന്ന കുറവും പരിഗണിച്ചാണ് തമിഴ്നാട് സർക്കാർ ഇരു സംസ്ഥാനങ്ങൾക്കിടയിലുള്ള ബസ് സർവീസിന് അനുമതി നൽകിയത്.

ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലെ സർക്കാർ, സ്വകാര്യ ബസുകൾക്കു തമിഴ്നാട്ടിൽ പ്രവേശിക്കാൻ നേരത്തേ അനുമതി നൽകിയിരുന്നു. കേരളത്തിന് സർവീസ് നടത്താൻ അനുമതി ലഭിച്ചതോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീർഘദൂര കേരള ആർടിസി, സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസുകൾ പുനരാരംഭിക്കും.

Leave a Comment

error: Content is protected !!
Join Our Whatsapp