പുനലൂര്‍: കേരളത്തില്‍നിന്നുള്ള പ്ലാസ്റ്റിക് അടക്കം മാലിന്യ വസ്തുക്കള്‍ തമിഴ്നാട് നിരോധിച്ചു. ഇതിന്‍റെ ഭാഗമായി വ്യാഴാഴ്ച കൊല്ലം, കരുനാഗപ്പള്ളി ഭാഗങ്ങളില്‍നിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം സംസ്ഥാന അതിര്‍ത്തിയായ പുളിയറയില്‍ പൊലീസ് ചെക് പോസ്റ്റില്‍ തടഞ്ഞ് തിരിച്ചയച്ചു.വ്യാഴാഴ്ച ഉച്ചവരെ ചെറുതും വലുതുമായ പത്ത് വാഹനങ്ങളിലെ മാലിന്യമാണ് തിരിച്ചുവിട്ടത്.
ഒരുതരത്തിലുള്ള മാലിന്യവും തമിഴ്നാട്ടിലേക്ക് ഇനിമുതല്‍ കടത്തിവിടരുതെന്നാണ് നിര്‍ദേശമെന്ന് ചെക്പോസ്റ്റ് പൊലീസ് പറഞ്ഞു. പ്ലാസ്റ്റിക്, എല്ല് ഉള്‍പ്പെടെ കന്നുകാലി അവശിഷ്ടം, മീന്‍ വേസ്റ്റ്, പഴകിയ ഇരുമ്ബ് സാധനങ്ങള്‍ എന്നിവയാണ് ഇവിടെനിന്നും കൊണ്ടുപോകുന്ന മാലിന്യ വസ്തുക്കള്‍.
മത്സ്യ, മാംസ അവശിഷ്ടങ്ങള്‍ എല്ലുപൊടി അടക്കം വളമായി ഇവിടേക്ക് തിരികെ കൊണ്ടുവരുന്നു. പ്ലാസ്റ്റിക്കും മറ്റും പൊടിച്ച് പുതിയ ഉല്‍പന്നങ്ങളാക്കുകയാണ്.തമിഴ്നാടിന്‍റെ ഈ നടപടി കേരളത്തിലെ ആക്രിക്കടകള്‍, സമുദ്രോല്‍പന്ന സംസ്കരണ ശാലകള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കും