ചെന്നൈ:ഓൺലൈൻ ഗെയിമുകൾ നൈപുണ്യ ശേഷി വർധിപ്പിക്കുമെന്ന വാദം തെറ്റാണെന്നും ഇവ പൊതുജനാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ട്. സംസ്ഥാനത്ത് ഓൺലൈൻ ഗെയിം നിരോധനം നടപ്പാക്കുന്നതിനു മുന്നോടിയായി രൂപീകരിച്ച സമിതി അധ്യക്ഷൻ ജസ്റ്റിസ് ചന്ദ്ര സമർ പ്പിച്ച 71 പേജുള്ള റിപ്പോർട്ടിലാണു പരാമർശം.
ഓൺലൈൻ ഗെയിമുകൾ ക്രമപ്പെടുത്തുന്നത് അസാധ്യമായതിനാൽ പൂർണമായും നിരോധിക്കണം. നിലവിലുള്ള നിയമം ഉപേക്ഷിച്ച് പുതിയ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുണ്ട് . ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ നിയമം കൊണ്ടു വന്ന് ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിക്കാനുള്ള തയാറെടുപ്പിലാണു തമിഴ്നാട്.