Home Uncategorized മാസ്‌ക് ധരിക്കാതെ കൂട്ടത്തോടെ ആളുകള്‍; സ്റ്റാലിന്‍ കാര്‍ നിര്‍ത്തി… പിന്നീട് നടന്നത്, വീഡിയോ

മാസ്‌ക് ധരിക്കാതെ കൂട്ടത്തോടെ ആളുകള്‍; സ്റ്റാലിന്‍ കാര്‍ നിര്‍ത്തി… പിന്നീട് നടന്നത്, വീഡിയോ

by admin
തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                          
👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ 
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ: വളരെ വ്യത്യസ്തനായ മുഖ്യമന്ത്രിയാണ് എംകെ സ്റ്റാലിന്‍. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വളരെ വേഗത്തില്‍ നടപ്പാക്കാന്‍ തുടങ്ങിയ സ്റ്റാലിന്റെ നീക്കങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

മാത്രമല്ല പൊതു ജനങ്ങളുമായി അദ്ദേഹം എപ്പോഴും ബന്ധം പുലര്‍ത്തുന്നു എന്നതാണ് മറ്റൊരു കാര്യം. അടുത്തിടെ പ്രകൃതി ദുരന്തമുണ്ടായ വേളയില്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ സ്റ്റാലിന്റെ നടപടിയും വാര്‍ത്തകളില്‍ ഇടംപിടിച്ചു. സ്ത്രീകള്‍ക്ക് ടൗണുകളിലെ ബസില്‍ യാത്ര സൗജന്യമാക്കിയതും വീട്ടമ്മമാര്‍ക്ക് സാമ്ബത്തിക സഹായം പ്രഖ്യാപിച്ചതുമെല്ലാം ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഭാഗമായിരുന്നു. പ്രഭാത സവാരിക്കിടെ നാട്ടുകാരോട് കുശലം ചോദിക്കുന്ന സ്റ്റാലിന്റെ വീഡിയോ വൈറലായത് മാസങ്ങള്‍ക്ക് മുമ്ബാണ്. ഇപ്പോള്‍ സ്റ്റാലിന്‍ പങ്കുവച്ച പുതിയ വീഡിയോ ആണ് ചര്‍ച്ച.

രാജ്യം മൊത്തം വീണ്ടും കൊവിഡ് ഭീതി വന്നിരിക്കുകയാണ്. ഈ വേളയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് പല സംസ്ഥാനങ്ങളിലും. കഴിഞ്ഞ ദിവസം കാര്‍ യാത്രയ്ക്കിടെ ഒരുകൂട്ടം ആളുകള്‍ മാസ്‌ക് ധരിക്കാതെ നില്‍ക്കുന്നത് സ്റ്റാലിന്‍ കണ്ടു. അദ്ദേഹം ഉടന്‍ വാഹനം നിര്‍ത്തി മാസ്‌കിന്റെ പ്രാധാന്യം വിവരിച്ചുനല്‍കി. കൂടാതെ മാസ്‌ക് എത്തിച്ച്‌ അവിടെയുള്ളവര്‍ക്കെല്ലാം നല്‍കി. ചിലരെ അദ്ദേഹം തന്നെ മാസ്‌ക് ധരിപ്പിച്ചു. ഹെഡ്ക്വാട്ടേഴ്‌സിലെ ഓഫീസില്‍ നിന്ന് ക്യാമ്ബ് ഓഫീസിലേക്ക് പോകുകയായിരുന്നു ഞാന്‍. ഈ വേളയിലാണ് മാസ്‌ക് ധരിക്കാത്തവരെ കണ്ടത് എന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

തമിഴ്‌നാട്ടില്‍ ഇതുവരെ 120 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൊവിഡ് അതിവേഗം വ്യാപിക്കുകയാണ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍. കൊവിഡ് സുനാമിക്ക് സാധ്യതയുണ്ടെന്നാണ് മുംബൈയിലെ ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്. അതിവേഗം രോഗം വ്യാപിക്കുന്നത് ആശങ്ക പരത്തിയിട്ടുണ്ട്.

ഡല്‍ഹിയിലും പഞ്ചാബിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബില്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൊവിഡ് ബാധിച്ച്‌ ചികില്‍സയിലാണ്. ഡല്‍ഹിയിലെ പ്രമുഖ ബിജെപി നേതാവ് മനീഷ് തിവാരിയും കൊവിഡ് ചികില്‍സയിലാണ്. ഡല്‍ഹിയില്‍ വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആരംഭിക്കുന്ന കര്‍ഫ്യൂ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് വരെ തുടരും. സര്‍ക്കാര്‍ ഓഫീസുകള്‍ ഭാഗികമായി പ്രവര്‍ത്തിക്കുകയുള്ളൂ. ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

പഞ്ചാബിലും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് അടച്ചിടും. രാത്രികാല കര്‍ഫ്യൂ ആണ് പഞ്ചാബില്‍. എല്ലാ ജീവനക്കാരും വാക്‌സിന്‍ എടുത്തിരിക്കമെന്നും ജനുവരി 15 വരെയാകും നിയന്ത്രണങ്ങളെന്നും പുതിയ ഉത്തരവില്‍ പറയുന്നു. കേരളത്തിലും നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. പൊതുപരിപാടികള്‍ നിയന്ത്രിച്ചു. എന്നാല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our Whatsapp