തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdlചെന്നൈ : തമിഴ്നാട്ടിലെ കോർപറേഷനുകളിലേക്കും നഗരസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 19നു നടക്കും. മാർച്ച് ആദ്യവാരത്തോടെ, ചെന്നൈ,കോയമ്പത്തൂർ, മധുര, വെല്ലൂർ, തിരുച്ചിറപ്പള്ളി, സേലം തുടങ്ങിയ കോർപറേഷനുകളിൽ 6 വർഷത്തിന് ശേഷം മേയർമാരെത്തും.
ഫെബ്രുവരി 22 നാണ് വോട്ടെണ്ണൽ. ഒറ്റഘട്ടമായുള്ള തിരഞ്ഞടുപ്പിനുള്ള നാമനിർദേശ പത്രിക ഇന്നു മുതൽ സമർപ്പിക്കാം, പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 4. പത്രികകളുടെ സൂക്ഷ്മപരിശോധന അടുത്ത ദിവസം നടക്കും. മേയർമാരുടെ തിരഞ്ഞെടുപ്പ് മാർച്ച് 4നാണ്. ഇതോടെ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു.
21 കോർപറേഷനുകളിലേക്കും 138 നഗരസഭകളിലേക്കും 489 ടൗൺ പഞ്ചായത്തുകളിലേക്കുമാണു തിരഞ്ഞെടുപ്പ്. 2016 സെപ്റ്റംബറിൽ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും വാർഡ് അതിർത്തി നിർണയം, പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങളെച്ചൊല്ലി കോടതികളിൽ കേസുകൾ കുമിഞ്ഞു കൂടിയതോടെയാണു തിരഞ്ഞെടുപ്പ് മുടങ്ങിയത്. ഗജ ചുഴലിക്കാറ്റിനെ തുടർന്നുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ 2018ലും തിരഞ്ഞെടുപ്പു മാറ്റി വച്ചിരുന്നു.
തമിഴ് സൂപ്പർതാരം വിജയുടെ ആരാധക സംഘമായ വിജയ് മക്കൾ ഇയക്കവും ഇത്തവണ മുൻനിര പാർട്ടികൾക്കൊപ്പം മത്സരത്തിനുണ്ടാകും. ഗ്രാമീണ തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം വിജയ് മക്കൾ ഇയക്കം കാഴ്ചവച്ചിരുന്നു.
