Home covid19 തമിഴ്‌നാട്ടിൽ രാത്രി കർഫ്യൂ പിൻവലിച്ചു; ഫെബ്രുവരി 1 മുതൽ സ്‌കൂളുകൾ തുറക്കാൻ അനുമതി

തമിഴ്‌നാട്ടിൽ രാത്രി കർഫ്യൂ പിൻവലിച്ചു; ഫെബ്രുവരി 1 മുതൽ സ്‌കൂളുകൾ തുറക്കാൻ അനുമതി

by admin
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w                                                                                      👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ: കൊവിഡ് സാഹചര്യം മെച്ചപ്പെടുന്ന സാഹചര്യത്തിൽ തമിഴ്നാട് സർക്കാർ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. പുതിയ ഉത്തരവുകൾ പ്രകാരം, നാളെ മുതൽ രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും ഉണ്ടാകില്ല. കൂടാതെ, ഫെബ്രുവരി 1 മുതൽ സ്കൂളുകൾ വീണ്ടും തുറക്കാൻ അനുമതി നൽകി. 1 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ഇളവുകൾ മാറുന്നതോടെ പ്രവർത്തിക്കുന്നത്.

അതേസമയം, നിലവിലുള്ള മറ്റ് നിയന്ത്രണങ്ങൾ ഫെബ്രുവരി 15 വരെ സംസ്ഥാനത്തുടനീളം തുടരും. അതേസമയം, സംസ്ഥാനത്ത് ഇന്ന് 28,515 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇതോടെ ആകെ കേസുകളുടെ എണ്ണം 32,52,751 ആയി. എന്നാൽ, പുതുതായ ഒമൈക്രോൺ രോഗബാധയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശിൽ നിന്നും ഒഡീഷയിൽ നിന്നും മടങ്ങി എത്തിയ മൂന്ന് പേരിലാണ് രോഗം സ്ഥിരീകരിച്ചത്.

എന്നാൽ, ചെന്നൈയിൽ 5,591 പുതിയ കേസുകൾ, കോയമ്പത്തൂർ 3,629, തിരുപ്പൂർ 1,877, ചെങ്കൽപേട്ട് 1,696, സേലം 1,431, ഈറോഡ് 1,314 എന്നിങ്ങനെ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53 പേർ വൈറസ് ബാധിച്ച് മരണമടഞ്ഞു. ഇതോടെ, മരണസംഖ്യ 37,412 ആയി ഉയർന്നു. 28,620 പേർ രോഗമുക്തി നേടി. ഇതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 30,01,805 ആയി ഉയർന്നു.

എന്നാൽ, സംസ്ഥാനത്ത് സജീവ കേസുകൾ നിലവിൽ 2,13,534 ആണ്. അതേസമയം, ജനുവരി 22 ന് ശേഷം സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകളിൽ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.

തമിഴ് ഭാഷ സംസാരിക്കുന്നവരാണ് എന്നതിനർത്ഥം ഇടുങ്ങിയ ചിന്താഗതിക്കാരാണ് എന്നല്ല; എംകെ സ്റ്റാലിൻ

You may also like

error: Content is protected !!
Join Our Whatsapp