ചെന്നൈ :തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം കുറഞ്ഞുവരുന്നുണ്ടെങ്കിലും കുട്ടികളിൽ രോഗബാധ വർധിക്കുന്നതായി പഠനം , തമിഴ്‌നാട്ടിൽ മാത്രം 1156 കുട്ടികളിൽ അസുഖ ബാധ കണ്ടെത്തിയിട്ടുണ്ട് . ദിനം പ്രതി കുട്ടികളിൽ അസുഖ ബാധ ഗണ്യമായി വര്ധിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .
ശ്വാസകോശ സംബന്ധമായോ മറ്റു ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങങ്ങൾ ഇല്ലാത്തവരിലും മരണ സംഖ്യയും ക്രമാതീതമായി വർധിച്ചത് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട് .
ചെന്നൈയിൽ മരണവും വർധിച്ചതോടെ ശ്മശാനങ്ങൾ നിറഞ്ഞുകവിഞ്ഞു. സംസ്ഥാനത്താകെ ഇതുവരെ മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. പുതിയ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവു രേഖപെടുത്തുമ്പോഴും മരണനിരക്ക് കുതിക്കുകയാണ്.

തുടർച്ചയായ ദിവസങ്ങളിൽ മരണം നാനൂറിനു മുകളിലാണ്. വൈദ്യസഹായം ലഭിക്കാൻ വൈകുന്നതാണു ജീവനെടുക്കുന്നത്. ഭൂരിപക്ഷം പേരും സ്വയം ചികിൽസ പരാജയപെടുമ്പോഴാണ് ആശുപത്രികളെ സമീപിക്കുന്നത്. വഴിമധ്യേയും ആശുപത്രികളിലെത്തി 24 മണിക്കൂറിനുള്ളിലും മരിക്കുന്നവരുടെ എണ്ണം കൂട്ടുന്നതും ഈസ്വയം ചികിൽസയാണ്. വെന്റിലേറ്ററുകളും ഓക്സിജൻ കിടക്കളും ലഭിക്കാൻ സമയമെടുക്കുന്നത്. സ്ഥിതി വീണ്ടും വഷളാക്കുന്നു.നിലവിൽ ചെന്നൈയിൽ മാത്രം 6723 പേർ മരിച്ചു.
ദൈനംദിന കേസുകളുടെ എണ്ണത്തിൽ ചെന്നൈയിൽ നേരിയ കുറവു രേഖപ്പെടുത്തി തുടങ്ങി. വൈറസിന്റെ റീപ്രൊഡക്ഷൻ നിരക്ക് 14 ൽ നിന്ന് 1.1ലക്കെത്തുകയും ചെയ്തു. എന്നാൽ മധുര, ഇറോഡ്, തിരുപ്പൂർ, തിരുച്ചിറപ്പള്ളി, കന്യാകുമാരി തുടങ്ങിയ ജില്ലകളിലെ ഗ്രാമീണ മേഖലകളിൽ ഓരോദിവസവും റിപ്പോർട്ടു ചെയ്യുന്നത് ആയിരത്തിലധികം കേസുകളാണ്. കോയമ്പത്തൂരിലും സ്ഥിതി അതീവ ഗുരുതരമാണ്. ഏറ്റവും കൂടുതൽ കേസുകൾ ഇപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത് കോയമ്പത്തൂരിലാണ്
ജൂൺ ആദ്യആഴ്ചകളിലാണു വ്യാപനം അതിന്റെ പാരമ്യതയിലെത്തുകയെന്നാണ് മുന്നറിയിപ്പ്. ദൈനംദിന കേസുകൾ നാൽപത്തയ്യായിരം വരെ എത്തും മരണവും ഇതിനനുസരിച്ചു കൂടും. ചെന്നൈയിൽ ഇപ്പോൾ തന്നെ ശവസംസ്കാരത്തിനായി ആളുകൾ നെട്ടോട്ടം ഓടുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി സർക്കാർ നടത്തിയ പരാമര്ശങ്ങളിൽ ഒന്നും തന്നെ ലോക്കഡൗൺ ഒഴിവാക്കും എന്നുള്ള സൂചന നൽകിയിരുന്നില്ല .
