Home covid19 തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 9 വരെ നീട്ടിയതായി മുഖ്യമന്ത്രി;ഇന്നത്തെ കോവിഡ് റിപ്പോർട്ട് പരിശോധിക്കാം

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 9 വരെ നീട്ടിയതായി മുഖ്യമന്ത്രി;ഇന്നത്തെ കോവിഡ് റിപ്പോർട്ട് പരിശോധിക്കാം

by admin

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 9 വരെ നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മദ്യഷോപ്പുകള്‍. ബാര്‍, ഹോട്ടല്‍ ക്ലബ്ബുകള്‍ എന്നിവ അടഞ്ഞുകിടക്കും. നേരത്തെ സംസ്ഥാനത്ത് ജൂലായ് 31 വരെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഷോപ്പുകള്‍ 9 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. നേരത്തെ ഇത് എട്ടുമണിവരെയായിരുന്നു. ഹോട്ടലുകള്‍, ടീ സ്റ്റാളുകള്‍, ബേക്കറികള്‍, തട്ടുകടകകള്‍ എന്നിവ പകുതി പേരെ പ്രവേശിപ്പിച്ച്‌ രാത്രി 9 വരെ പ്രവര്‍ത്തിക്കാമെന്നും ഉത്തരവില്‍ പറയുന്നു. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി.

ഇന്നത്തെ കോവിഡ് റിപ്പോർട്ട് പരിശോധിക്കാം

TamilNadu | #COVID19 | 30 July
 Today/Total - 1,947 / 25,57,611
 Active Cases - 20,934
 Discharged Today/Total - 2,193 / 25,02,627
 Death Today/Total - 27 / 34,050
 Samples Tested Today/Total - 1,56,843 / 3,72,85,251**
 Test Positivity Rate (TPR) - 1.24%

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp