Home Featured നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നു, ഇതാണോ ഫെഡറലിസം?: കേന്ദ്രത്തിനെതിരെ തമിഴ്‌നാട് ധനമന്ത്രി

നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നു, ഇതാണോ ഫെഡറലിസം?: കേന്ദ്രത്തിനെതിരെ തമിഴ്‌നാട് ധനമന്ത്രി

by jameema shabeer

ചെന്നൈ: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച്‌ തമിഴ്‌നാട് ധനമന്ത്രി പി.ത്യാഗരാജന്‍. നികുതി കുറയ്ക്കാന്‍ കേന്ദ സര്‍ക്കാര്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പെട്രോളിന് 23 രൂപ/ലിറ്ററിന് (+250%) യൂണിയന്‍ നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍, ഏതെങ്കിലും സംസ്ഥാനത്തിന്റെ വീക്ഷണം കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചില്ലല്ലോ എന്ന് ചോദിച്ച അദ്ദേഹം, പിന്നെ കുറയ്ക്കുമ്ബോള്‍ മാത്രം നികുതി വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെടുന്നത് എവിടുത്തെ ന്യായമാണെന്നും അദ്ദേഹം ചോദിച്ചു. ഇതാണോ ഫെഡറലിസമെന്നും ധനമന്ത്രി ചോദിക്കുന്നു.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് രംഗത്ത് വന്നു. 18.42 രൂപ ഇന്ധന നികുതി ഇനത്തില്‍ വര്‍ദ്ധിപ്പിച്ച ശേഷം എട്ട് രൂപ കുറയ്ക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു. യു.പി.എ സര്‍ക്കാരിന്റെ കാലഘട്ടവുമായി താരതമ്യം ചെയ്താല്‍ ഇപ്പോഴും ഇന്ധന നികുതി 19.90 രൂപ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 മെയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് ഈടാക്കിയിരുന്നത് വെറും 9.48 രൂപയാണെന്നും സുര്‍ജെവാല പറഞ്ഞു. എന്നാല്‍, 2022 മെയ് ആകുമ്ബോള്‍ പെട്രോളിന്റെ ഇന്ധന നികുതി ഇനത്തില്‍ മാത്രം 27.90 രൂപ കേന്ദ്രം ഈടാക്കുന്നുണ്ടെന്ന് സുജെവാല ചൂണ്ടിക്കാണിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപത്തിന് പിന്നാലെയാണ് സുര്‍ജെവാല വിമര്‍ശനവുമായി രംഗത്ത് വന്നത്.

You may also like

error: Content is protected !!
Join Our Whatsapp