Home Featured നീറ്റ് വിരുദ്ധ ബിൽ വീണ്ടും പാസാക്കി, രണ്ടാമതും ഗവർണറുടെ കോർട്ടിൽ

നീറ്റ് വിരുദ്ധ ബിൽ വീണ്ടും പാസാക്കി, രണ്ടാമതും ഗവർണറുടെ കോർട്ടിൽ

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ : ഗവർണർ തിരിച്ചയച്ച നീറ്റ് വിരുദ്ധ ബിൽ വീണ്ടും പ്രത്യേക സമ്മേളനം ചേർന്നു പാസാക്കി തമിഴ്നാട് സർക്കാർ. 234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിലെ 4 ബിജെപി അംഗങ്ങൾ ഒഴികെ മറ്റുള്ള എല്ലാവരും പിന്തുണച്ച ബിൽ ഇന്നലെ തന്നെ ഗവർണർ ആർ.എൻ.രവിക്കു വീണ്ടും അയച്ചു. ഇതാദ്യമായാണു ഗവർണർ തിരിച്ചയച്ച ബിൽ തമിഴ്നാട് സഭ വീണ്ടും പാസാക്കുന്നത്. ശബ്ദവോട്ടെടുപ്പിന് ശേഷം ബിൽ അംഗീകരിച്ചതായി നിയമസഭാ സ്പീക്കർ എം.അപ്പാവു പ്രഖ്യാപിച്ചു.

നീറ്റ് ഒരു കൊലയാളി പരീക്ഷയാണെന്നു പറഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിയമമാക്കിയതും ശരിയായി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ പാസാക്കിയതുമായ ബിൽ തിരിച്ചയച്ച ഗവർണറുടെ മുൻ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും കുറ്റപ്പെടുത്തി. കാലതാമസം കൂടാതെ ബിൽ അംഗീകരിച്ച് രാഷ്ട്രപതിക്കു കൈമാറുമെന്നാണു താൻ വിശ്വസിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. 3 മണിക്കൂർ നീണ്ടുനിന്ന ചർച്ചകളെ തുടർന്നാണ് ബിൽ പാസാക്കിയത്. അതേസമയം, ബിജെപി നിയമസഭാ കക്ഷി നേതാവ് നൈനാർ നാഗ്രേന്ദ്രന്റെ നേതൃത്വത്തിൽ ഈ നീക്കത്തിനെതിരെ എതിർപ്പ് ഉന്നയിച്ച് വോക്കൗട്ട് നടത്തി.

ബിരുദ മെഡിക്കൽ, ഡെന്റൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഒഴിവാക്കി പകരം പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന ബില്ലാണു കഴിഞ്ഞ സെപ്റ്റംബറിൽ തമിഴ്നാട് നിയമ സഭ പാസാക്കിയത്. അനുമതിക്കായി നൽകിയ ബിൽ വിദ്യാർഥി വിരുദ്ധമാണെന്നും ന്യൂനതകളുണ്ടെന്നും ചൂണ്ടി കാട്ടി 5 മാസത്തിനു ശേഷം ഗവർണർ തിരിച്ചയയ്ക്കുകയായി രുന്നു. മഞ്ഞപ്പിത്തം ബാധിച്ചവർ എല്ലാം മഞ്ഞ നിറത്തിൽ കാണുന്നതു പോലെയാണു നീറ്റിനെ തമിഴ്നാട് എതിർക്കുന്നതെന്ന രൂക്ഷവിമർശനം സഹിതമാണു ഗവർണർ ആർ.എൻ.രവി ബിൽ തിരിച്ചയച്ചത്.

തിരിച്ച അയച്ച ബില്ലിനൊപ്പം സ്പീക്കർ എം. അപ്പാവുവിന് അയച്ച കത്തിലാണു വിമർശനം. ഈ കത്തിന്റെ പകർപ്പ് സഭയുടെ പ്രത്യേക സമ്മേളനത്തിലാണു പുറത്തുവിട്ടത്. നീറ്റ് വിരുദ്ധ ബില്ലിന് അടിസ്ഥാനമാക്കിയ ജസ്റ്റിസ് എ.കെ.രാജൻ സമിതി റിപ്പോർട്ടിനെയും ഗവർണർ തള്ളി. അടിസ്ഥാനരഹിതമായ നിരവധി അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയതെന്നു ചൂണ്ടിക്കാട്ടിയ ഗവർണർ നീറ്റ് സംബന്ധിച്ചുള്ള സുപ്രീംകോടതി ഉത്തരവും പരാമർശിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp