തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ 👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdlചെന്നൈ: കുതിച്ചുയരുന്ന കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടുന്നതിനു സംസ്ഥാനത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങൾ, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ സർക്കാരിന്റെ പൊങ്കൽ ആഘോഷം ഉൾപ്പെടെ റദ്ദാക്കിയതോടെ കോവിഡിനെ പിടിച്ചു കെട്ടാനുള്ള കടുത്ത നടപടികളാണ് പരിഗണനയിലുള്ളത്.
പ്രധാന നിയന്ത്രണങ്ങൾ
• ബസ്, മെട്രോ, സബർബൻ എന്നിവയിൽ 50% യാത്രക്കാർ.
• റസ്റ്ററന്റ്, ഭക്ഷണശാല, ജ്വല്ലറി , ടെക്സ്റ്റൈൽസ് എന്നിവിടങ്ങളിൽ 50% പേർ മാത്രം
• ക്ലബ്, ജിം, ഹോട്ടൽ മൾട്ടിപ്ലക്സ്, തിയറ്റർ, ബ്യൂട്ടി പാർലർ, സലൂൺ എന്നിവിടങ്ങളിൽ 50% പേർ മാത്രം.
• തുറന്ന മൈതാനങ്ങളിൽ പ്രതിരോധ മാർഗങ്ങൾ പാലിച്ച് കായിക മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ 50% കാണികൾ.
• ആരാധനാലയങ്ങളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പ്രവേശനമില്ല.
• ട്രെയ്നിങ് പരിശീലന കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കില്ല.
• പ്രദർശനം, പുസ്തക മേള എന്നിവ പാടില്ല.
• പൊങ്കലുമായി ബന്ധപ്പെട്ട് സർക്കാരിന്റെ എല്ലാ ആഘോഷ പരിപാടികളും റദാക്കി.
• വിനോദ അമ്യൂസ്മെന്റ് പാർക്കുകൾ അടച്ചിടും.
• ബീച്ചുകളിൽ നടക്കാൻ മാത്രം അനുമതി
• ഐടി സ്ഥാപനങ്ങൾ കഴിയുന്നതും വർക് ഫം ഹോമിലേക്ക് മാറണം.

10 മുതൽഫ്യു
സംസ്ഥാനത്ത് രാത്രി കർഫ്യൂ ഇന്നു മുതൽ നിലവിൽ വരും. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ. റസ്റ്ററന്റുകൾ, മറ്റു ഭക്ഷണ ശാലകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ 10ന് മുൻപ് അടയ്ക്കണം. പാൽ, പത്രം, മരുന്ന്, ആംബുലൻസ്, എടിഎം ഉൾപ്പെടെയുള്ള അവശ്യ സേവനവിഭാഗങ്ങൾ പ്രവർത്തിക്കും. സ്വകാര്യ ബസ് ഉൾപ്പെടെയുള്ള സംസ്ഥാനാന്തര ബസ് സർവീസ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. കർഫ്യൂ സമയത്ത് ജോലി ചെയ്യാൻ അനുമതിയുള്ളവർ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് കരുതണം .
ഞായർ സമ്പൂർണ ലോക്ഡൗൺ
9ന് സംസ്ഥാനം പൂർണമായി അടഞ്ഞു കിടക്കും. ഹോട്ടൽ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ ഇരുന്നു കഴിക്കാനാകില്ല. രാവിലെ 7 മുതൽ രാത്രി 10 വരെ പാഴ്സൽ ഭക്ഷണം ലഭിക്കും. ഓൺലൈൻ ഭക്ഷണ വിതരണവും ഈ സമയത്തു മാത്രമായിരിക്കും ലഭ്യമാവുക. മെട്രോ ട്രെയിനുകളും മറ്റു പൊതുഗതാഗത സേവനങ്ങളും ഉണ്ടായിരിക്കില്ല. വിമാന, ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് കയ്യിലുണ്ടെങ്കിൽ വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്നതിന് തടസ്സമില്ല. അവശ്യസേവന വിഭാഗങ്ങൾ പ്രവർത്തിക്കും
വീണ്ടും ഓൺലൈൻ ക്ലാസ്
1 മുതൽ 9 വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് മാത്രം 10-12 വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ തുടരും. കിന്റർ ഗാർഡൻ, പ്ലേ സ്കൂൾ, നഴ്സറി എന്നിവയും പ്രവർത്തിക്കില്ല. 15-18 പ്രായക്കാർക്കുള്ള വാക്സിനേഷൻ, വാക്സിൻ ബോധവൽക്കരണം എന്നിവ സ്കൂളുകളിൽ തുടർന്നും നൽകും. മെഡിക്കൽ കോളജ് ഒഴികെയുള്ള കോളജുകൾ 20 വരെ പ്രവർത്തിക്കില്ല. പരീക്ഷയ്ക്കു മുന്നോടിയായുള്ള പഠന അവധിയായി ഈ അവധിയെ കണക്കാക്കും
വിവാഹത്തിന് 100 പേർ, സംസ്കാരത്തിന് 50
കല്യാണ ഹാളുകൾ, മണ്ഡപങ്ങൾ, ഹോട്ടൽ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലുള്ള കല്യാണ ബുക്കിങ്ങുകൾ കോർപറേഷനെ അപ്പപ്പോൾ അറിയിക്കണമെന്ന് കോർപറേഷന്റെ നിർദേശം.
http://covid19.chennaicorporation.gov.in/covid/marriage_hall/ എന്ന ലിങ്കിൽ വിവരങ്ങൾ അറിയിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ നടപടി എടുക്കും. കല്യാണത്തിന് പരമാവധി 100 പേർക്കും മരണാനന്തര ചടങ്ങുകളിൽ
50 പേർക്കും പങ്കെടുക്കാം
വാക്സിനേഷൻ നിർബന്ധം
കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ വാക്സിനേഷൻ നിർബന്ധമാക്കി സർക്കാർ, സർക്കാർ, തദ്ദേശ സ്ഥാനങ്ങളിലെ ജീവനക്കാർ രണ്ടു ഡോസ് വാക്സീൻ എടുത്തിരിക്കണമെന്ന് അറിയിച്ചു. കടകൾ, മാളുകൾ, സലൂൺ, ബാങ്ക്, തിയറ്റർ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരും രണ്ടു ഡോസ് എടുത്തിരിക്കണം. സർക്കാർ വാഹനങ്ങൾ ഉൾപ്പെടെ മുഴുവൻ വാഹന ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും രണ്ടു ഡോസ് നിർബന്ധമാണ്.

കാണികളില്ലാതെ ജല്ലിക്കെട്ട്
കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ജല്ലിക്കെട്ട് കാണികളില്ലാതെ നടത്താൻ തീരുമാനം. 14, 15, 16 തീയതികളിലാണ് മധുരയിൽ ജല്ലിക്കെട്ട് അരങ്ങേറുക. 14ന് അവനിയാപുരത്തും 15ന് പാലമേടും 16ന് അളങ്കാനല്ലൂരിലുമാണ് മധുരയിലെ പ്രസിദ്ധമായ ജല്ലിക്കെട്ടുകൾ നടക്കുക. കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ജല്ലിക്കെട്ട് നടത്തുന്ന കാര്യം തീരുമാനിക്കുമെന്ന് മന്ത്രി ഐ.മൂർത്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡിനെ തുടർന്ന് മത്സരം ഒഴിവാക്കണമെന്ന് കഴിഞ്ഞ വർഷം ആവശ്യമുയർന്നിരുന്നെങ്കിലും കാണികളെ പങ്കെടുപ്പിച്ച് തന്നെ നടത്തുകയായിരുന്നു.
നടി മീനയ്ക്കും കുടുംബത്തിനും കോവിഡ്
ചെന്നൈ : പ്രമുഖ തെന്നിന്ത്യൻ നടി മീനയ്ക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. തന്റെ കുടുംബത്തിലെ എല്ലാവരും കോവിഡ് ബാധിതരാണെന്നു മീന തന്നെയാണു സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എല്ലാവരും സൂക്ഷിക്കണമെന്നും സുരക്ഷിതമായും ആരോഗ്യത്തോടെയും ഇരിക്കണമെന്നും പറഞ്ഞ മീന തന്റെ കുടുംബാംഗങ്ങൾക്കു വേണ്ടി പ്രാർഥിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ അടക്കം സ്ഥിരം സാന്നിധ്യമായ മീന ഉടൻ പുറത്തിറങ്ങുന്ന മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ബോഡാഡിയിലും അഭിനയിച്ചിട്ടുണ്ട്.
മെട്രോ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 5.30 മുതൽ
സർക്കാർ പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മെട്രോ ട്രെയിനുകളുടെ ഇന്നു മുതലുള്ള സമയക്രമത്തിൽ മാറ്റം വരുത്തി. തിങ്കൾ മുതൽ ശനി വരെ രാവിലെ 5.30 മുതൽ രാത്രി 9 വരെയായിരിക്കും സർവീസ്. തിരക്കുള്ള സമയങ്ങളിൽ 5 മിനിറ്റ് ഇടവേളയിലും അല്ലാത്ത സമയം 10 മിനിറ്റ് ഇടവേളയിലുമായിരിക്കും ട്രെയിനുകൾ ഓടുക. അവസാന ട്രെയിൻ രാത്രി 9ന് പുറപ്പെട്ട് 10ന് യാത്ര അവസാനിപ്പിക്കും. ഞായർ സമ്പൂർണ ലോക്ഡൗൺ ആയതിനാൽ അന്നു സർവീസ് ഉണ്ടായിരിക്കില്ല.

- TAMILNADU UPDATES| പൊങ്കൽ കിറ്റ് വിതരണം തുടങ്ങി
- തമിഴ്നാട്ടില്‍ ഞായറാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍
- TAMILNADU UPDATES| ആഞ്ഞടിക്കാൻ തയാറെടുത്ത് പ്രതിപക്ഷം നിയമസഭാ സമ്മേളനം ഇന്നു തുടങ്ങും
ഒമിക്രോണ്‍ വ്യാപിക്കുന്നു; വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വീണ്ടും പരിശോധന തുടങ്ങി