Home Featured കേരളത്തിന് പിന്നാലെ തമിഴ്‌നാടും; വാർധക്യ കാല പെൻഷൻ വർധിപ്പിച്ചു

കേരളത്തിന് പിന്നാലെ തമിഴ്‌നാടും; വാർധക്യ കാല പെൻഷൻ വർധിപ്പിച്ചു

by jameema shabeer

ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്‌നാട് സംസ്ഥാന സർക്കാരും വയോധികർക്കുള്ള പ്രതിമാസ പെൻഷൻ ഉയർത്തി. 1000 രൂപയിൽ നിന്ന് 1200 രൂപയായാണ് പെൻഷൻ തുക ഉയർത്തിയത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഇതിന് പുറമെ കലാപം നടക്കുന്ന മണിപ്പൂരിലേക്ക് തമിഴ്നാട്ടിൽ നിന്ന് മന്ത്രിതല സമിതിയെ അയക്കാനും തീരുമാനമായി. മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലുള്ള 4000 തമിഴ്നാട്ടുകാരുടെ സുരക്ഷ വിലയിരുത്തും. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനവും കൈക്കൊണ്ടത്.

You may also like

error: Content is protected !!
Join Our Whatsapp