
ചെന്നൈ :ദീപാവലിയോട് അനുബന്ധിച്ചു പടക്കം പൊട്ടിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.
- ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും പൊട്ടിക്കാനും അനുമതിയുള്ളൂ.
- വലിയ ശബ്ദ മലിനീകരണം സൃഷ്ടിക്കുന്ന മാലപ്പടക്കങ്ങൾ ഒഴിവാക്കണം.
- ദീപാവലി ദിനത്തിൽ രാവിലെ 6 നും 7 നും ഇടയിലും വൈകിട്ട് 7 മുതൽ 8 വരെയും മാത്രമേ പടക്കം പൊട്ടിക്കാവൂ.
- ആശുപത്രികൾ, സ്കൂളുകൾ, കോടതികൾ, ആരാധനാലയങ്ങൾ തുടങ്ങിയ ശബ്ദനിയന്ത്രണ മേഖലകളിൽ പടക്കം പൊട്ടിക്കരുത്.