കടലൂർ: തമിഴ്നാട്ടിലെ സംസ്ഥാന കബഡി താരം കളിക്കളത്തിൽ വീണു മരിച്ചു. കബഡി കളിക്കിടെയാണ് യുവാവ് കുഴഞ്ഞുവീണു മരിച്ചത്. തമിഴ്നാട് സംസ്ഥാന കബഡി താരം വിമലാണ് മരിച്ചത്. ഇന്നലെ കടലൂരിലെ കടമ്പുലിയൂരിൽ നടന്ന സംസ്ഥാന കബഡി മത്സരത്തിനിടെയായിരുന്നു സംഭവം. സംഭവത്തിന്റെ വിഡിയോ പുറത്തെത്തിയിട്ടുണ്ട്.
ഈ ദൃശ്യങ്ങളിൽ മത്സരത്തിനിടെ വിമലിനെ എതിർ ടീം അംഗങ്ങൾ ടാക്കിൾ ചെയ്ത് വീഴ്ത്തുന്നത് വിഡിയോയിൽ കാണാം. തുടർന്ന് വിമൽ കുഴഞ്ഞ് നിലത്തേക്ക് വീഴുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിക്കളത്തിൽ വച്ച് തന്നെ വിമൽ മരണപ്പെട്ടതായാണ് വിവരം. പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിദ്യാര്‍ത്ഥിനിയുടെ കാല്പാദത്തിലൂടെ ബസ് കയറി : ഗുരുതര പരിക്ക്
കടുത്തുരുത്തി: ബസില്‍ കയറാനെത്തിയ വിദ്യാര്‍ത്ഥിനിയുടെ കാല്പാദത്തിലൂടെ സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി ഗുരുതര പരിക്ക്. കോതനല്ലൂര്‍ ഇമ്മാനുവല്‍സ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരവിമംഗലം പുല്ലുകാലായില്‍ ബിസ്റ്റി ബിജു (17) വിനാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ഒമ്ബതോടെ കുറുപ്പന്തറ റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടം. റെയില്‍വേ ഗേറ്റ് അടച്ചതോടെ ഇടവഴിയിലൂടെ പോകാനുള്ള ബസിന്റെ പരക്കം പാച്ചിലിനിടെയാണ് അപകടം നടന്നത്. കാല്പാദം ഒടിഞ്ഞു നുറുങ്ങിയ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.
പെണ്‍കുട്ടിയുടെ പിതാവിന്റെ കണ്മുന്നിലാണ് ഈ ദാരുണ സംഭവം. കോട്ടയം – ആയാംകുടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടിഎം ട്രാവല്‍സ് ബസാണ് അപകടമുണ്ടാക്കിയത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ അതിരമ്ബുഴ ചലമ്ബറക്കുന്നേല് അഭിജിത്ത് മുരളി (28)യെ പൊലീസ് അറസ്റ്റ് ചെയ്തു.