ചെന്നൈ:തമിഴ്നാട് ഓപ്പൺ സർവകലാശാല വഴി ഉന്നത പഠനം നടത്താൻ ആഗ്രഹിക്കുന്ന ട്രാൻജെൻഡർമാർ, ഒറ്റയ്ക്ക് താമസിക്കുന്ന വിധവകൾ, തടവുകാർ എന്നിവരുടെ ഫീസ് ഒഴിവാക്കുമെന്നു സംസ്ഥാന സർക്കാർ അറിയിച്ചു. പാഠപുസ്തകങ്ങളും സൗജന്യമായി നൽകും. ഈ അധ്യയന വർഷം തന്നെ നടപ്പാക്കാനാണു തീരുമാനം.
തക്കാളി വില പകുതിയായി
ചെന്നൈ • ലോഡ് വരവ് കൂടിയതോടെ 110ൽ നിന്ന് തക്കാളി വില 55 രൂപയായി കുറഞ്ഞു. ഇന്നലെ കിലോയ്ക്ക് ഈ നിരക്കിലാണ് കോയമ്പേട് മൊത്ത വ്യാപാര മാർക്കറ്റിൽ തക്കാളി വിൽപന നടന്നത്.
മറ്റു പച്ചക്കറികൾക്കും നേരിയ തോതിൽ വിലകുറഞ്ഞതായി കച്ചവടക്കാർ പറഞ്ഞു.70 ലോഡ് തക്കാളി എത്തിയിരുന്നത് 30 ലോഡ് ആയി കുറഞ്ഞപ്പോഴാണു വില കുത്തനെ കൂടിയത്. ഇന്നലെ, അറുപതിലേറെ ലോഡ് എത്തിയതായി വ്യാപാരികൾ പറഞ്ഞു.