ചെന്നൈ • കോവിഡ് കരുതൽ ഡോസ് വാക്സീൻ എടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിനായി തീവ്ര പ്രചാരണം നടത്താനൊരുങ്ങി ആരോഗ്യ വകുപ്പ്. സിനിമാ താരങ്ങൾ അടക്കമുള്ള സെലിബ്രിറ്റികളെ പങ്കെടുപ്പിക്കാനാണ് ആരോഗ്യ വകുപ്പ് ആലോചിക്കുന്നത്.നിലവിൽ 27 ശതമാനം പേർ മാത്രമാണു മൂന്നാം ഡോസ് എടുത്തിട്ടുള്ളത്. സെപ്റ്റംബർ 30 വരെ സൗജന്യമായി നൽകിയിട്ടും വാക്സിനേഷൻ ക്യാംപുകൾ നടത്തിയിട്ടും ജനങ്ങളിൽ നിന്നു തണുത്ത പ്രതികരണ മാണു ലഭിച്ചത്.
അതേസമയം, 92 ശതമാനം പേർ ആദ്യ ഡോസ്എടുത്തിട്ടുണ്ട്. തീവ്ര പ്രചാരണത്തിനു ശേഷം വാക്സീൻ എടുക്കുന്നവരുടെ എണ്ണം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രി എം.സുബ്രഹ്മ ണ്യൻ പറഞ്ഞു. കൂടുതൽ ഡോസ്സുകൾ ലഭിക്കുന്നതിനു കേന്ദ്രത്തോട് നേരത്തേ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.