Home Featured തമിഴ്‌നാട് പോലീസ് കൊലക്കേസ് പ്രതികളെ വെടിവച്ച് കൊന്നു

തമിഴ്‌നാട് പോലീസ് കൊലക്കേസ് പ്രതികളെ വെടിവച്ച് കൊന്നു

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/HbrzpS7FHCrIpfJGK2dZip
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ: തമിഴ്‌നാട് പോലീസ് ഏറ്റുമുട്ടലിനിടെ നടത്തിയ വെടിവയ്പില്‍ കൊലക്കേസ് പ്രതികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ദിനേശ്, മൊയ്തീന്‍ എന്നിവരാണ് മരിച്ചത്. ചെങ്കല്‍പേട്ട് ടൗണ്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്ന് പോലീസ് പറയുന്നു.

ഇന്നലെ വൈകുന്നേരം പോലീസ് സ്റ്റേഷന് സമീപം രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. കാര്‍ത്തിക്, മഹേഷ് എന്നിവരാണ് ഇന്നലെ മരിച്ചത്. ഇവരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരാണ് രാത്രിയോടെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇവര്‍ പോലീസിന് നേരെ ബോംബെറിഞ്ഞെന്നും ഇതേ തുടര്‍ന്ന് ആത്മരക്ഷാര്‍ഥം വെടിവയ്‌ക്കേണ്ടി വന്നുവെന്നുമാണ് പോലീസ് ഭാഷ്യം.

ചെങ്കല്‍പേട്ട് ഇന്‍സ്‌പെക്ടര്‍ രവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഏറ്റുമുട്ടല്‍ നടത്തിയത്. കൊലപാതകം നടന്ന ചെങ്കല്‍പേട്ട മേഖലയുടെ ക്രമസമാധാന ചുമതലയുള്ള എസ്പിയായി രണ്ട് ദിവസം മുന്‍പ് എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് വെള്ളദുരൈ ചുമതലയേറ്റെടുത്തിരുന്നു, ചെങ്കല്‍പേട്ട്, കാഞ്ചീപുരം ജില്ലകള്‍ക്കായുള്ള സ്‌പെഷ്യല്‍ എസ്പിയായാണ് വെള്ളദുരൈ ചാര്‍ജ്ജ് എടുത്തത്.

You may also like

error: Content is protected !!
Join Our Whatsapp