തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ :അടുത്ത സാമ്പ ത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് മന്ത്രി പി.ആർ. പളനിവേൽ ത്യാഗരാജൻ ഇന്ന്
അവതരിപ്പിക്കും. സെന്റ് ജോർജ് കോട്ടയിലെ നിയമസഭാ ഹാളിൽ രാവിലെ 10നു സമ്മേളനം ചേരും.
ഇത്തവണയും കടലാസുരഹിത ഇ-ബജറ്റാണയും തമിഴ്നാട് സർക്കാർ അവതരിപ്പി
ക്കുക. കൃഷി ബജറ്റ് നാളെ കൃഷിമന്ത്രി എം.ആർ. കെ.പനീർസെൽവം അവതരിപ്പിക്കും. പൊതുകടത്തിൽ രാജ്യത്തു രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട് വരുമാനം വർധിപ്പിക്കാനുള്ള വിവിധ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണു പ്രതീക്ഷ. സർക്കാർ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം, ആവിൻ ഉൽപന്നങ്ങളുടെ വില, ഇന്ധന നികുതി തുടങ്ങിയ വിഷയങ്ങളും ബജറ്റിൽ ഇടം നേടിയേക്കും. ഇതോടൊപ്പം ഡിഎംകെ സർക്കാരിന്റെ പ്രകടന പ്രതികയിൽ ഇനിയും നടപ്പാക്കാത്ത പദ്ധതികൾ നടപ്പാക്കുന്നതു സംബന്ധിച്ചും പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം കൃഷി ബജറ്റ് പ്രത്യേകമായാണ് അവതരിപ്പിക്കപ്പെടുന്നത്.