ചെന്നൈ: സ്വകാര്യവല്‍ക്കരിക്കുന്ന വിമാനത്താവളങ്ങളുടെ വരുമാനവിഹിതം വേണമെന്ന ആവശ്യവുമായി തമിഴ്നാട്. സംസ്ഥാനത്തെ ചെന്നൈ ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുന്നതിനിടെയാണ് നീക്കം.
ചെന്നൈ, ട്രിച്ചി, കോയമ്ബത്തൂര്‍, മധുരൈ തുടങ്ങിയ വിമാനത്താവളങ്ങളാണ് സ്വകാര്യവല്‍ക്കരിക്കുന്നത്. 2022 മുതല്‍ 2025 വരെയുള്ള കാലയവളിലാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരണം.
വിമാനത്താവളങ്ങളുടെ വികസനത്തിനായി ഭൂമിയേറ്റടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ തുക ചെലവഴിച്ചിട്ടുണ്ട്. അതിനാല്‍ വിമാനത്താവളത്തിന്റെ വരുമാനത്തിന്റെ ഒരു വിഹിതം വേണമെന്നാണ് തമിഴ്നാടിന്റെ നിലപാട്. അതേസമയം, തമിഴ്നാടിന്റെ ആവശ്യത്തെ പിന്തുണച്ച് കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തുണ്ട്.
കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢും ജെ.എം.എം ഭരിക്കുന്ന ജാര്‍ഖണ്ഡുമാണ് ആവശ്യവുമായി രംഗത്തുള്ളത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഈ ആവശ്യത്തോടെ പ്രതികരിച്ചിട്ടില്ല.