Home Featured കോടികള്‍ പ്രതിഫലം വാങ്ങിയിട്ടും വിദേശ ആഢംബര കാറിന് പ്രവേശന നികുതി അടയ്ക്കാന്‍ തയ്യാറായില്ല; തമിഴ് സൂപര്‍ താരം വിജയ്ക്ക് പണി കിട്ടി!

കോടികള്‍ പ്രതിഫലം വാങ്ങിയിട്ടും വിദേശ ആഢംബര കാറിന് പ്രവേശന നികുതി അടയ്ക്കാന്‍ തയ്യാറായില്ല; തമിഴ് സൂപര്‍ താരം വിജയ്ക്ക് പണി കിട്ടി!

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ:  തമിഴ് സൂപര്‍ സ്റ്റാര്‍ വിജയ് തന്റെ റോള്‍സ് റോയ്‌സ് ഗോസ്റ്റിന് പ്രവേശന നികുതി അടയ്ക്കാത്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി.

ഒരു ലക്ഷം രൂപ പിഴ അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ വിജയിയുടെ അഭിഭാഷകന്‍ 400% പിഴയ്ക്ക് പകരം പ്രതിമാസം രണ്ട് ശതമാനം നല്‍കാമെന്ന് വാദിച്ചു.

2005-ല്‍ അമേരികയില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സിന് നടന്‍ വിജയ് പ്രവേശന നികുതി നല്‍കണമെന്ന് തമിഴ്‌നാട്ടിലെ വാണിജ്യ നികുതി വകുപ്പാണ് ആവശ്യപ്പെട്ടത്. ഇതിനെതിരെ താരം മദ്രാസ് ഹൈകോടതിയില്‍ അപീല്‍ ഫയല്‍ ചെയ്തു.

സംസ്ഥാനങ്ങള്‍ക്ക് പ്രവേശന നികുതി പിരിക്കാന്‍ അധികാരമുണ്ടെന്ന് മനസിലാക്കിയ വിജയ് 2021 സെപ്തംബറില്‍ 7,98,075 രൂപ പ്രവേശന നികുതി ഇനത്തില്‍ അടച്ചു. 2005 ഡിസംബറിനും 2021 സെപ്തംബറിനുമിടയില്‍ നികുതി അടക്കാത്തതിന് വാണിജ്യ നികുതി വകുപ്പ് പിന്നീട് 30,23,609 രൂപ പിഴ ഈടാക്കി.

2022 മാര്‍ച് 14 ന് നടന്ന ഹിയറിംഗില്‍, കാര്‍ ഇറക്കുമതി ചെയ്ത സമയം മുതല്‍ പ്രതിമാസം രണ്ട് ശതമാനം നികുതി മാത്രമേ തങ്ങള്‍ പിഴ അടയ്ക്കുന്നുള്ളെന്ന് വിജയിയുടെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ പിഴ 400% നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം നികുതി അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയതിന് പിഴ ഈടാക്കി കേസ് അവസാനിപ്പിക്കണമെന്നാണ് വാണിജ്യ നികുതി വകുപ്പിന്റെ ആവശ്യം.

രാജ്യത്തെ ഇറക്കുമതി നികുതികള്‍ ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്നതാണ്. അതിനാല്‍ പലരും അവ അടയ്ക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നു. ഉദാഹരണത്തിന്, റോള്‍സ് റോയ്‌സ് ഗോസ്റ്റ് വിജയ്‌യെ പോലുള്ളവര്‍ക്ക് വാങ്ങാവുന്ന ആഢംബര വാഹനം ആണെങ്കിലും രാജ്യത്ത് അഞ്ച് കോടി രൂപ വിലയാകും. അതിനാല്‍ ഇറക്കുമതി ചുങ്കം ലക്ഷം രൂപ വരും.

You may also like

error: Content is protected !!
Join Our Whatsapp