ബെംഗളൂരു : തമിഴ്നാട് കോയമ്പത്തൂര്‍ ഉക്കടം സ്വദേശിനിയായ ഫരീദ(37)എന്ന യുവതിയേയാണ് ബെംഗളൂരു മഡിവാള മാരുതി നഗറിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .
20 വര്‍ഷത്തോളമായി ഇതേ സ്ഥലത്ത് വീട്ട് ജോലികളും കടയിലെ ജോലികളും ചെയ്തിരുന്ന യുവതി ഇപ്പോള്‍ സ്വന്തമായ് പച്ചക്കറി കടനടത്തിവരികയായിരുന്നു തനിച്ചാണ് താമസം അവിവാഹിതയാണ്.
പച്ചക്കറി വണ്ടിയിൽ കർണാടകയിൽ നിന്നും മദ്യം കടത്തിയിൽ രണ്ടു മലയാളികൾ കേരള-കർണാടകം അതിർത്തിയിൽ പിടിയിൽ
വീട്ടിനകത്ത് നിന്നും ദുര്‍ഗന്ധം വരുന്നതിനാല്‍ സമീപത്തുളള താമസക്കാര്‍ ഉടമസ്ഥനെ വിവരം അറിയിച്ചു അദ്ധേഹം വന്നു വീടിനകം പരിശോധിച്ചപ്പോളാണ് ബാത്ത് റൂമില്‍ അഴുകിതുടങ്ങിയ ഫരീദയുടെ മൃതദേഹം കണ്ടത്.
വിവരം അറിയച്ചതിന്‍റെ അടിസ്ഥാനത്തില്‍ പേലീസും ആള്‍ ഇന്ത്യ കെഎംസിസി മഡിവാള ഏരിയാകമ്മറ്റി നേതാക്കളും സ്ഥലത്തെത്തി സെന്‍റ് ജോണ്‍സ് ഹോസ്പിറ്റലിലേക്ക് ബോഡി മാറ്റി നിട്ടിലുളള ബന്ധുക്കളെ വിളിച്ചുവരുത്തി ഹൃദയാഘാതമാണ് മരണകാരണമെന്നു മരണം നടന്നിട്ട് 6 ദിവസമായെന്നും പോസ്റ്റമോട്ടത്തിന്ന് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. മഡിവാള ജാമിഅഃ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്ന് വൈകുന്നേരം മൃദദേഹം അടക്കം ചെയ്തു .
ലോക്ഡൗണ്‍ നീട്ടാന്‍ കഴിയില്ല; ജനങ്ങള്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണം; തമിഴ്‌നാട് മുഖ്യമന്ത്രി