ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂലൈ 19 വരെ നീട്ടി. കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സഹചര്യത്തിൽ ചില ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകൾ, ടീ ഷോപ്, ബേക്കറികൾ, വഴിയോര ഭക്ഷണശാലകൾ എന്നിവ രാത്രി 9 മണിവരെ പ്രവർത്തിക്കാം. 50 ശതമാനം ഉപഭോക്താക്കൾ മാത്രമേ കടകളിൽ അനുവദിക്കുകയുള്ളു. എസി ഷോപ്പുകളിൽ ജനാലകൾ വാതിലുകൾ എന്നിവ തുറന്നിടണം. സാമൂഹിക അകലം പാലിക്കണം. കോവിഡ് പ്രോട്ടക്കോൾ പാലിക്കുകയും വേണം. വിവാഹങ്ങളിൽ 50 പേർക്കും സംസ്ക്കാര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം. സ്കൂളുകൾ, കോളേജുകൾ, ബാറുകൾ, തിയേറ്ററുകൾ, സ്വിമ്മിങ് പൂളുകൾ, മൃഗശാലകൾ എന്നിവ അടഞ്ഞുതന്നെ കിടക്കും. സാംസ്കാരിക രാഷ്ട്രീയ പരിപാടികൾക്ക് അനുമതിയില്ല. അന്തർ സംസ്ഥാന ബസുകൾ ആരംഭിക്കാൻ തീരുമാനമില്ലെങ്കിലും അയൽ സംസ്ഥാനമായ പുതുച്ചേരിയിലേക്ക് ബസ് സർവീസ് നടത്തുന്നുണ്ട്.
previous post