Home Featured എല്ലാ മാസവും 1000 രൂപ വീട്ടമ്മമാരുടെ അക്കൗണ്ടിലെത്തും; പദ്ധതിയില്‍ 2 ലക്ഷം പേരെ കൂടി ഉള്‍പ്പെടുത്തി

എല്ലാ മാസവും 1000 രൂപ വീട്ടമ്മമാരുടെ അക്കൗണ്ടിലെത്തും; പദ്ധതിയില്‍ 2 ലക്ഷം പേരെ കൂടി ഉള്‍പ്പെടുത്തി

by jameema shabeer

ചെന്നൈ: എല്ലാ മാസവും വീട്ടമ്മമാര്‍ക്ക് 1000 രൂപ നല്‍കുന്ന പദ്ധതിയിലേക്ക് രണ്ട് ലക്ഷം പേരെ കൂടി ഉള്‍പ്പെടുത്തി. ഇതോടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി 15 ലക്ഷമായി. 11.85 ലക്ഷം അപേക്ഷകരില്‍ നിന്നാണ് അര്‍ഹരായ രണ്ട് ലക്ഷം പേരെ കണ്ടെത്തിയത്. വീട്ടമ്മമാര്‍ക്ക് പ്രതിമാസം നല്‍കുന്ന പണം സര്‍ക്കാര്‍ സഹായമല്ല, അവകാശമാണെന്ന പ്രഖ്യാപനത്തോടെയാണ് ‘കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ തൊഗെയ്’ നടപ്പാക്കുന്നത്.കുടുംബ വരുമാനത്തിന്റെയും സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ഒരു കോടി 6 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം പദ്ധതി ആരംഭിച്ചപ്പോള്‍ ഗുണം ലഭിച്ചത്.

അതേസമയം, തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമ്മാനമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ പൊങ്കല്‍ കിറ്റിനൊപ്പം പണം പ്രഖ്യാപിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വീട്ടമ്മമാര്‍ക്കുള്ള വേതനവും പൊങ്കലിന് മുന്‍പ് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം 10 ന് പണം ബാങ്ക് അക്കൗണ്ടിലെത്തും.സാധാരണ എല്ലാ മാസവും 15 നാണ് വീട്ടമ്മമാര്‍ക്കുള്ള വേതനം നല്‍കുന്നത്. ഒരു കിലോഗ്രാം അരിയും ഒരു കിലോഗ്രാം പഞ്ചസാരയും കരിമ്പുമാണ് പൊങ്കല്‍ കിറ്റിലുള്ളത്.

You may also like

error: Content is protected !!
Join Our Whatsapp