Home Featured TAMILNADU UPDATES| ആഞ്ഞടിക്കാൻ തയാറെടുത്ത് പ്രതിപക്ഷം നിയമസഭാ സമ്മേളനം ഇന്നു തുടങ്ങും

TAMILNADU UPDATES| ആഞ്ഞടിക്കാൻ തയാറെടുത്ത് പ്രതിപക്ഷം നിയമസഭാ സമ്മേളനം ഇന്നു തുടങ്ങും

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ

👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ

👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram

https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ : മുൻ മന്ത്രിമാർക്കെതിരെയുള്ള അഴിമതി കേസുകളിലെ അന്വേഷണവും വിജിലൻസ് റെയ്ഡുകളും തുടരുന്നതിനിടെ തമിഴ്നാട് നിയമസഭാ സമ്മേളനം ഇന്നു മുതൽ ആരംഭിക്കും.

ഉയർന്നു വരുന്ന കോവിഡ് കേസുകൾ, സംസ്ഥാനത്തിന്റെ ക്രമസമാധാന നില, സമീപകാല വെള്ളപ്പൊക്കം എന്നിവയുൾപ്പെടെ നിരവധി വി ഷയങ്ങൾ പ്രധാന പ്രതിപക്ഷമായ അണ്ണാഡിഎംകെ ഉന്നയിക്കാനിടയുണ്ട്.

സംസ്ഥാനത്തിന്റെ പുതിയ ഗവർണർ ആർ. എൻ. രവിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന സമ്മേളനം കലൈവാണർ അരങ്ങിലാണു ചേരുക.
സെന്റ് ജോർജ് കോട്ടയിലെ നിയമസഭാ ഹാളിൽ ഇത്തവണത്തെ സമ്മേളനം നടത്താൻ നീക്കം നടത്തിയെങ്കിലും കോവിഡ് കേസുകളുടെഎണ്ണം ഉയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.

സമ്മേളനത്തിന് മുന്നോടിയായി, എല്ലാ എംഎൽഎമാരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. കടലാസ് രഹിത സമ്മേളനമാണു നടക്കുകയെന്നു നിയമസഭാ സ്പീക്കർ എം.അപ്പാവു അറിയിച്ചു.

You may also like

error: Content is protected !!
Join Our Whatsapp