ചെന്നൈ : നാളെ മുതൽ പൊതുജനങ്ങൾക്ക് ചെന്നൈയിലെ ബീച്ചുകളിൽ പ്രവേശനാനുമതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 31വരെ ബിച്ചുകളിൽ പ്രവേശനം വിലക്കിയിരുന്നു. ഈ വിലക്ക് നീക്കിയതായി ചെന്നൈ കോർപറേഷൻ അറിയിച്ചു. കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് രാത്രി കാല കർഫ്യൂവും ഞായർ ലോക്ഡൗണും പിൻവലിച്ച സാഹചര്യത്തിലാണ് ബീച്ചുകളിലെ പ്രവേശന വിലക്കും നീക്കുന്നത്.
