ചെന്നൈ: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങളില്‍ എതിര്‍പ്പുമായി കേരളത്തിന് പുറമേ തമിഴ്നാടും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരികെവിളിക്കണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റര്‍ ജനവിരുദ്ധ നയങ്ങള്‍ ദ്വീപ് ജനതയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഖേദകരമാണെന്ന് സ്റ്റാലിന് ട്വിറ്ററിലൂടെ അറിയിച്ചു.
അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ തിരുത്താന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് രാഹുല്‍ ഗാന്ധിയും ഇന്ന് ആവശ്യപ്പെട്ടു. ഇതിനിടെ എറണാകുളത്ത് പത്രസമ്മേളനത്തിനെത്തിയ ലക്ഷദ്വീപ് കളക്ടര്‍ അസ്കര്‍ അലിക്കെതിരെ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം നടന്നു. കളക്ടര്‍ ഗോ ബാക്ക് വിളികളോടെ സംഘടനകള്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു.