Home covid19 ഐഐടിക്കു പിന്നാലെ മറ്റൊരു കോവിഡ് ക്ലസ്റ്ററായി ചെങ്കൽ പെട്ട് സത്യസായ് മെഡിക്കൽ കോളജ്

ഐഐടിക്കു പിന്നാലെ മറ്റൊരു കോവിഡ് ക്ലസ്റ്ററായി ചെങ്കൽ പെട്ട് സത്യസായ് മെഡിക്കൽ കോളജ്

by jameema shabeer

ചെന്നൈ :ഐഐടിക്കു പിന്നാലെ മറ്റൊരു കോവിഡ് ക്ലസ്റ്ററായി മാറി ചെങ്കൽ പെട്ട് സത്യസായ് മെഡിക്കൽ കോളജ്. 25 പേരാണ് ഇതുവരെ പോസിറ്റീവായത്. 3നു നടത്തിയ പരിശോധനയിൽ 7 പേർ പോസിറ്റീവായി. ഇതേ തുടർന്നു കഴിഞ്ഞ ദിവസം ങ്ങളിൽ നടത്തിയ പരിശോധനകളിൽ 18 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ആൺകുട്ടികളുടെ ഹോസ്റ്റലിൽ 10 പേർക്കും പെൺകുട്ടികളുടെ ഹോസ്റ്റലിൽ 8 പേർക്കും കോവിഡ് ബാധിച്ചിട്ടു ണ്ട്. പോസിറ്റീവ് ആയവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്പെടാനില്ലെന്നും ബാക്കിയുള്ളവർക്കു കൂടി പരിശോധന നടത്തുമെന്നും ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ പറഞ്ഞു.

ചെങ്കൽ പെട്ട് കലക്ടർക്കൊപ്പം ക്യാംപസ് സന്ദർശിച്ച രാധാകൃഷ്ണൻ സ്ഥിതി വിലയിരുത്തി. മദ്രാസ് ഐഐടിയിൽ കഴിഞ്ഞ മാസം ഇരുനൂറോളം പേർക്കു കോവിഡ് ബാധിച്ചിരുന്നു.പ്രമുഖ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ ഫൈസറിന്റെ ആഗോള മരുന്നു വികസന കേന്ദ്രം ഐഐടി റിസർച് പാർ ക്കിൽ പ്രവർത്തനം തുടങ്ങി. ഏഷ്യയിൽ ഫൈസറിന്റെ ഇത്തര ത്തിലുള്ള ആദ്യ കേന്ദ്രം കൂടിയാ ണിത്. 150 കോടി രൂപ ചെലവിൽ 61,000 ചതുരശ്ര അടിയിൽ പ്രവർ ത്തിക്കുന്ന കേന്ദ്രത്തിൽ ആധു നിക ഉപകരണങ്ങൾ അടങ്ങിയ 10 ലാബുകൾ ഉണ്ട്. രാജ്യാന്തര മാർക്കറ്റിലേക്ക് ആവശ്യമുള്ള മരുന്നു തന്മാത്രകളും മറ്റും തരമണിയിലെ ഈ കേന്ദ്രത്തിൽ ഉൽപാദി പ്പിക്കുമെന്ന് ഫൈസർ അറിയിച്ചു.

You may also like

error: Content is protected !!
Join Our Whatsapp