തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ 👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl10-12 ക്ലാസുകൾ ഓൺലൈനായി നടത്താൻ കോടതി നിർദേശം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കണമെന്നും 10, 11, 12 ക്ലാസുകൾ ഓൺലൈനായി നടത്താൻ വിധിക്കണമെന്നും ആവശ്യപ്പെട്ട് തിരുനൽവേലി സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 10-12 ക്ലാസുകളിലെ കുട്ടികൾക്കു വാക്സിൻ നൽകേണ്ടതിനാലാണ് സ്കൂളുകൾ പ്രവർത്തിക്കുന്നതെന്ന സർക്കാർ വിശദീകരണം പരിഗണിച്ച കോടതി ക്ലാസുകൾ ഓൺലൈനായി നടത്താനുള്ള സംവിധാനമൊരുക്കാൻ സർക്കാരിന് നിർദേശം നൽകി.
മദ്രാസ് സർവകലാശാല പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കും
ചെന്നൈ :എല്ലാ അക്കാദമിക പ്രവർത്തനങ്ങളും പുനഃക്രമീകരിക്കാൻ മദ്രാസ് സർവകലാശാല തീരുമാനിച്ചു. സെമസ്റ്റർ പരീക്ഷകൾ മാറ്റി വച്ചതായി സർവകലാശാല മുൻപേ അറിയിച്ചിരുന്നു. ഇതിനു പുറമേയാണു പിഎച്ച്ഡി പ്രവേശനം, സിനോപ്സിസുകളുടെയും പ്രബന്ധങ്ങളുടെയും സമർപ്പണം, കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പണം തുടങ്ങിയവ ഉൾപ്പെടെയുള്ള എല്ലാ അക്കാദമിക പ്രവർത്തനങ്ങളും പുനഃക്രമീകരിക്കാനുള്ള തീരുമാനം.
മെഗാ വാക്സിനേഷൻ ക്യാമ്പ് മാറ്റി
പൊങ്കൽ ചടങ്ങുകൾ നടക്കുന്നതിനാൽ ശനിയാഴ്ച തോറും നടത്തുന്ന മെഗാ വാക്സിനേഷൻ ക്യാംപ് 15ന് ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ അറിയിച്ചു. ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലുമുള്ള വാക്സിനേഷൻ പതിവുപോലെ നടക്കും. 15-18 പ്രായക്കാർക്കും ബൂസ്റ്റർ ഡോസിന് അർഹരായവർക്കുമുള്ള വാക്സിനേഷനാണ് നിലവിൽ ഊന്നൽ കൊടുക്കുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ച് നൽകി വരുന്ന 15-18 പ്രായക്കാർക്കുള്ള വാക്സിനേഷൻ അർഹരായവരിൽ 50 ശതമാനത്തിലേറെപ്പേർ സ്വീകരിച്ചു കഴിഞ്ഞു.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ സ്കൂളുകളിൽ നിന്നും വാക്സിനേഷൻ വിവരങ്ങൾ ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ചില സ്കൂളുകളിലെങ്കിലും വാക്സിനേഷൻ ക്യാംപുകൾ സംഘടിപിക്കപ്പെട്ടിട്ടില്ല എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
401 പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്
ജനുവരി ഒന്നു മുതൽ ചൊവ്വാഴ്ച വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 6 ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 401 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 41 മരണങ്ങളും സംഭവിച്ചു. രോഗബാധിതരിൽ 141 പേരും ചെന്നൈയിൽ നിന്നുള്ളവരാണ്. 13 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. രോഗബാധിതരുടെ ചികിത്സയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പൊലീസ് ജില്ലകളിൽ നോഡൽ ഓഫിസർമാരെ നിയമിക്കുകയും എല്ലാ മേഖലകളിലും ഓക്സിജൻ സൗകര്യമുള്ള ആംബുലൻസുകൾ അനുവദിക്കുകയും ചെയ്യുന്നതടക്കമുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
